കലിഫോർണിയയിൽ സർ സയ്യദ് ദിനാഘോഷം ഓഗസ്റ്റ് 13ന്
Monday, July 25, 2016 5:46 AM IST
കലിഫോർണിയ: നോർത്തേൺ കലിഫോർണിയ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി അലൂംനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സർ സയ്യദ് ദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ് 13 നു (ശനി) വൈകുന്നേരം ആറു മുതൽ ഇന്ത്യ കമ്യൂണിറ്റി സെന്ററിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(525 ഘീെ ഇീരവലെ ടഠ) ങകഘജകഠഅട, ഇഅ95035) നടക്കുന്ന കവി സമ്മേളനത്തിൽ നസീർ ടറേബി, ഇക്ബാൽ അഷർ, ഫൈദർ ജലീസി, രക്ഷന്റാ നവീദ്, നൗഷ അഡ്രാർ തുടങ്ങിയവരോടൊപ്പം റ്റാഷി സഹീർ, അഹ്മർ ഷെഹ്വാർ എന്നിവരും പങ്കെടുക്കും.

പരിപാടിയിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യണമെന്നു സംഘാടകർ അറിയിച്ചു.

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി സ്‌ഥാപകൻ സർ സയ്യദ് അഹമ്മദ്ഖാന്റെ സ്മരണ സജീവമായി നിലനിർത്തുന്നതിനും പരിപാടിയിൽ നിന്നും ലഭിക്കുന്ന മിച്ചവിഹിതം ഇന്ത്യയിലെ അർഹരായ നിർധന വിദ്യാർഥികളുടെ ഉപരിപഠനത്തിനായി നൽകുമെന്നും സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: 550 212 2544.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ