മ്യൂണിക്ക് ആക്രമണം: ഒരു വർഷത്തെ ആസൂത്രണത്തിന്റെ ഫലം
Monday, July 25, 2016 7:31 AM IST
മ്യൂണിക്ക്: മ്യൂണിക്കിൽ കൗമാരക്കാരൻ ആക്രമണം നടത്തിയത് ഒരു വർഷം ദീർഘിച്ച ആസൂത്രണത്തിനൊടുവിലെന്ന് അധികൃതർ. അഭയാർഥി നടത്തിയ ആക്രമണത്തിൽ ഒൻപതു പേർക്കു ജീവൻ നഷ്‌ടമായിരുന്നു.

ഡേവിഡ് അലി സോൻബോലി എന്ന പതിനെട്ടുകാരൻ ഒരു ഗ്ലോക്ക് പിസ്റ്റലും മുന്നൂറിലേറെ ബുള്ളറ്റുകളും ശേഖരിച്ചിരുന്നു. ഇയാൾ പിന്നീട് സ്വയം വെടിവച്ചു മരിക്കുകയാണു ചെയ്തത്.

ജർമനിയിൽ മുമ്പ് വിന്നെന്നൻ സ്കൂളിൽ നടന്ന കൂട്ടക്കൊലയുടെ വിവരങ്ങൾ ഇയാൾ രഹസ്യമായി അന്വേഷിച്ചിരുന്നുവെന്നു ഇയാളുടെ കൂട്ടുകാരനിൽനിന്നുള്ള മൊഴിയിൽ മനസിലായതായി പോലീസ് പറഞ്ഞു.

ഇന്റർനെറ്റ് മുഖേനയാണ് ഇവൻ പിസ്റ്റൽ സ്വന്തമാക്കിയതെന്നും പോലീസിനു വ്യക്‌തമായി. മരിച്ചവരിൽ ഏഴു പേരും കൗമാരക്കാരായിരുന്നു. 35 പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ