ക്രിക്കറ്റ്, ഫുട്ബോൾ ടൂർണമെന്റ്
Tuesday, July 26, 2016 3:43 AM IST
ബംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് വർഷംതോറും നടത്തിവരാറുള്ള ക്രിക്കറ്റ്, ഫുട്ബോൾ ടൂർണമെന്റുകൾ ഈവർഷം ജൂലൈ 31, ഓഗസ്റ്റ് ഏഴ് തീയതികളിൽ ഹെബ്ബഗോഡി എസ്എഫ്എസ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടക്കും.

അസോസിയേഷൻ അംഗങ്ങൾക്കും പൊതുജനങ്ങൾക്കും പ്രത്യേകമായി സംഘടിപ്പിക്കുന്ന ടൂർണമെന്റുകൾക്ക് എവർറോളിംഗ് ട്രോഫിയും കാഷ് അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്.

അസോസിയേഷൻ അംഗങ്ങൾക്കായി ഏർപ്പെടുത്തിയ ഈ ടൂർണമെന്റുകളിൽ എല്ലാ അംഗങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

പൊതുജനങ്ങൾക്കായുള്ള ടൂർണമെന്റുകളുടെ തീയതിയും വിശദവിവരങ്ങളും പിന്നീട് അറിയിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.