മത്തിക്കരെ നിത്യാരാധന ദേവാലയ കൂദാശ 31ന്
Tuesday, July 26, 2016 3:43 AM IST
ബംഗളൂരു: മത്തിക്കരെ സെന്റ് സെബാസ്റ്റ്യൻ ഫൊറോനാ ദേവാലയത്തിൽ പുതുതായി പണികഴിപ്പിച്ച നിത്യാരാധനാ ദേവാലയത്തിന്റെ ആശീർവാദകർമം ജൂലൈ 31ന് രാവിലെ എട്ടിന് അതിരൂപത സഹായമെത്രാൻ മാർ റാഫേൽ തട്ടിൽ നിർവഹിക്കും.

രാവിലെ 6.15ന് തൃശൂർ അതിരൂപത സഹായമെത്രാൻ മാർ റാഫേൽ തട്ടിലിന് ദേവാലയാങ്കണത്തിൽ സ്വീകരണം നല്കും. തുടർന്ന് 6.30 ന് ആഘോഷമായ ദിവ്യബലിക്ക് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. ഫൊറോനാ വികാരി ഫാ. മാത്യു പനയ്ക്കക്കുഴി, സഹവികാരി ഫാ. ജോയ്സ് ഉറുമ്പുകുഴി എന്നിവർ സഹകാർമികരാകും.