ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രൽ പിക്നിക്ക് ജൂലൈ 30–ന്
Tuesday, July 26, 2016 4:11 AM IST
ഷിക്കാഗോ: ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലിന്റെ ഈവർഷത്തെ പിക്നിക്ക് സ്കോക്കിയിലുള്ള ലാർമി പാർക്കിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (5251 ടവലൃംശി അ്ല, ടസീസശല, കഘ 60077) വച്ച് ജൂലൈ 30–നു ശനിയാഴ്ച നടത്തുന്നു. രാവിലെ 9.30–നു ആരംഭിക്കുന്ന പിക്നിക്ക് ഫാ. ഡാനിയേൽ ജോർജ് ഉദ്ഘാടനം ചെയ്യും. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കായിക മത്സരങ്ങൾ ഉണ്ടായിരിക്കും. ബാർബിക്യു തുടങ്ങിയ വിഭവസമൃദ്ധമായ ഭക്ഷണ ക്രമീകരണങ്ങൾ രാവിലെ മുതൽ ഉണ്ടായിരിക്കും. വൈകുന്നേരം നാലോടെ പരിപാടികൾ സമാപിക്കും.

ഫിലിപ്പ് കുന്നേൽ (708 289 588 വിൻസി വെങ്ങാഴിയിൽ (773 341 8435) എന്നിവർ പിക്നിക്കിന് നേതൃത്വം നൽകുന്നു. കത്തീഡ്രൽ ന്യൂസിനുവേണ്ടി ജോർജ് വർഗീസ് വെങ്ങാഴിയിൽ അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം