പെയർലാൻഡ് സെന്റ് മേരീസ് ദേവാലയത്തിൽ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു
Tuesday, July 26, 2016 4:50 AM IST
പെയർലാൻഡ് (ടെക്സസ്): ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 24നു പെയർലാൻഡ് സെന്റ് മേരീസ് ദേവാലയത്തിൽ ആഘോഷിച്ചു.

ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഇടവക വികാരി ഫാ. ആന്റണി സേവ്യർ പുല്ലുകാട്ട് മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ഷിജോ കാരിക്കൂട്ടത്തിൽ സഹകാർമികനായിരുന്നു. തുടർന്നു പരിശുദ്ധ കന്യാമറിയത്തിന്റേയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ അൽഫോസാമ്മയുടേയും തിരുസ്വരൂപങ്ങൾ വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണത്തിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിച്ചു. പ്രദക്ഷിണത്തിനും നേർച്ച വിതരണങ്ങൾക്കും വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള ആഷ്ലിപോയിന്റ് വാർഡ് നേതൃത്വം നൽകി.

തിരുനാൾ കർമങ്ങൾക്ക് ഇടവക വികാരി ഫാ. ആന്റണി സേവ്യർ പുല്ലുകാട്ടിനോടൊപ്പം ട്രസ്റ്റിമാരായ ടെന്നിസൺ മാത്യു, ജിമ്മി കുമ്പാട്ട്, ജേക്കബ് തോമസ്, സിബി ചാക്കോ, അൽഫോൻസ വാർഡ് പ്രതിനിധി രാജു ജോസഫ് എന്നിവർ നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: ജീമോൻ റാന്നി