ലിമറിക്കിൽ നവീകരണ ധ്യാനം ഓഗസ്റ്റ് 19, 20, 21 തീയതികളിൽ
Tuesday, July 26, 2016 6:26 AM IST
ലിമറിക്ക്: സീറോ മലബാർ സഭ അയർലൻഡിലെ ലിമറിക്കിൽ എല്ലാ വർഷവും നടത്തി വരാറുള്ള ധ്യാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ലിമറിക്ക് റേസ് കോഴ്സിൽ ഓഗസ്റ്റ് 19, 20, 21 (വെള്ളി, ശനി, ഞായർ) തീയതികളിലാണ് ധ്യാനം.

‘കരുണയുടെ വാതിൽ 2016’ എന്നറിയപ്പെടുന്ന കുടുംബ നവീകരണ ധ്യാനം യുകെയിലുള്ള സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഫാ. സോജി ഓലിക്കലും ടീമംഗങ്ങളും ചേർന്നാണ് നയിക്കുന്നത്. കൗൺസിലിംഗും കുട്ടികൾക്കുള്ള ധ്യാനവും സെഹിയോൻ യുകെയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. ധ്യാന വിജയത്തിനായി എല്ലാ കുടുംബങ്ങളുടേയും പ്രാർഥന സഹായം സീറോ മലബാർ സഭ ലിമറിക്കിന്റെ പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ജോസ് ഭരണികുളങ്ങര അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: റോബിൻ ജോസഫ് 0894485115 (ജനറൽ കൺവീനർ), പോമി മാത്യു 0879645463, ജോബി മാനുവൽ 0877906961.

<ആ>റിപ്പോർട്ട്: ജോമോൻ ജോസഫ്