ഓസ്ട്രേലിയൻ സെൻസസ്: വീട്ടിൽ സംസാരിക്കുന്ന ഭാഷ എന്ന ചോദ്യത്തിനു മലയാളം എന്നു രേഖപ്പെടുത്താൻ അഭ്യർഥന
Tuesday, July 26, 2016 8:12 AM IST
സിഡ്നി: ഓസ്ട്രേലിയയിൽ ഓഗസ്റ്റ് ഒൻപതിനു നടക്കുന്ന സെൻസസിൽ വീട്ടിൽ സംസാരിക്കുന്ന ഭാഷ എന്ന ചോദ്യത്തിനു മലയാളം എന്നു രേഖപ്പെടുത്താൻ എല്ലാ മലയാളികളും മുൻകൈ എടുക്കണമെന്ന് അഭ്യർഥന.

സെൻസസ് ഫോമിലെ ഇംഗ്ലീഷല്ലാതെ നിങ്ങൾ വീട്ടിൽ സംസാരിക്കുന്ന ഭാഷ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഉീലെ വേല ുലൃെീി െുലമസ മ ഹമിഴൗമഴല ീവേലൃ വേമി ഋിഴഹശവെ മേ വീാല ?) എന്ന ചോദ്യത്തിലൂടെയാണ് രാജ്യത്തുള്ള ഭാഷാടിസ്‌ഥാനത്തിലുള്ള കുടിയേറ്റ സമൂഹങ്ങളുടെ ജനസംഖ്യ കണ്ടെത്തുക.

ഇംഗ്ലീഷ്, ചൈനീസ് ഉൾപ്പെടെ ഏഴോളം ഭാഷകൾ ഉത്തരങ്ങളായി കൊടുത്തിട്ടുണ്ട്. എന്നാൽ ഏറ്റവും അവസാനം കൊടുത്തിട്ടുള്ള എസ് അദർ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഥലെ,ീവേലൃ ുഹലമലെ െുലരശള്യ) എന്നതിനു താഴെ ‘മലയാളം’ എന്നു രേഖപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് അഭ്യർഥനയിൽ പറയുന്നത്.

വീട്ടിൽ സംസാരിക്കുന്ന ഭാഷ ഇംഗ്ലീഷ് എന്നു രേഖപ്പെടുത്തുന്ന മലയാളി ഇംഗ്ലീഷ് ജനവിഭാഗത്തിൽ ഉൾപ്പെടുമെന്നു സാരം. (ഒരു ഉത്തരം മാത്രമേ രേഖപ്പെടുത്താനാകൂ എന്നതിനാൽ അവസാനത്തെ ഓപ്ഷൻ ആയ ‘അദർ സ്പെസിഫൈ’ എന്നതിനു താഴെ മലയാളം എന്നെഴുതി ചേർക്കണം)

വരുന്ന അഞ്ചു വർഷക്കാലം രാജ്യത്തെ ഭാഷാടിസ്‌ഥാനത്തിലുള്ള കുടിയേറ്റ വംശജർക്കുള്ള സർക്കാർ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും ഓഗസ്റ്റ് ഒൻപതിനു ശേഖരിക്കുന്ന സെൻസസ് ഡാറ്റ പ്രകാരമായിരിക്കും തീരുമാനിക്കപ്പെടുക. മറ്റു കുടിയേറ്റ ഭാഷാ വിഭാഗങ്ങൾക്കെന്ന പോലെ മലയാളികൾക്ക് സഹായകരമാകുന്ന ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ,ലൈബ്രറികളിൽ മലയാളം പുസ്തകങ്ങൾ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾ, ഭാഷാ വിഭാഗങ്ങൾക്കുള്ള ചൈൽഡ് കെയർ സെന്ററുകൾ, സ്കൂളുകളിൽ മലയാളം പഠിപ്പിക്കുന്നതിനുള്ള നടപടികൾ, നഴ്സിംഗ് ഹോം, ഭാഷാടിസ്‌ഥാനത്തിലുള്ള റേഡിയോ ടെലിവിഷൻ പ്രക്ഷേപണങ്ങൾ എന്നിങ്ങനെ ഭാഷാ അടിസ്‌ഥാനത്തിൽ നൽകി വരുന്ന സർക്കാർ സഹായങ്ങൾ മലയാളി സമൂഹത്തിനു പ്രയോജനപ്പെടണമെങ്കിൽ സെൻസസ് ഫോമിൽ വീട്ടിൽ സാംസാരിക്കുന്ന ഭാഷ മലയാളം എന്നു രേഖപ്പെടുത്താൻ മലയാളികൾ ശ്രദ്ധിക്കണം.

2011ൽ നടന്ന സെൻസസ് അടിസ്‌ഥാനത്തിൽ തമിഴ് ഭാഷക്ക് മലയാളത്തേക്കാൾ കൂടുതൽ പ്രാമുഖ്യം നേടാൻ കഴിഞ്ഞിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ സിഡ്നി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കൗൺസിൽ ലൈബ്രറികളിൽ തമിഴ് പുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് ഒൻപതിനു നടക്കുന്ന സെൻസസിൽ ‘വീട്ടിൽ സംസാരിക്കുന്ന ഭാഷ മലയാളം’ എന്ന പ്രചാരണത്തിനു രാജ്യത്തെ മലയാളി കൂട്ടായ്മകൾ മുന്നിട്ടിറങ്ങി കഴിഞ്ഞു. സൗത്ത് മെൽബൺ റീജണിലെ സ്മാർട്ട് ലൈഫ് മലയാളി കൂട്ടായ്മ ഇത്തരത്തിലുള്ള ബോധവത്കരണ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

എല്ലാ മലയാളി അസോസിയേഷനുകളും കൂട്ടായ്മകളും മത സംഘടനകളും സെൻസസ് ബോധവത്കരണ പ്രവർത്തനങ്ങൾക്കു മുന്നിട്ടിറങ്ങേണ്ടതുണ്ട്.

<ആ>റിപ്പോർട്ട്: ജയിംസ് ചാക്കോ