സാധ്യതകളുടെ പുതിയ റൺവേ തുറന്നു ‘സോളാർ ഇംപൾസ് 2’ ചരിത്രത്തിലേക്ക് പറന്നിറങ്ങി
Tuesday, July 26, 2016 8:13 AM IST
അബുദാബി: വ്യോമയാന ചരിത്രത്തിൽ പുതിയ ചരിത്രം തീർത്ത് ഒരു തുള്ളി ജൈവ ഇന്ധനം പോലും ഉപയോഗിക്കാതെ 40,000 കിലോമീറ്ററിലധികം ദൂരം താണ്ടി സൗരോർജ വിമാനം അബുദാബി അൽ ബത്തീൻ വിമാനത്താവളത്തിൽ പറന്നിറങ്ങി.

സമയം പുലർച്ചെ 04.5. ഉറക്കച്ചടവോടെ കാത്തിരുന്ന നൂറുകണക്കിനാളുകളുടെ ആർപ്പുവിളികൾക്കിടയിൽ സ്വിസ് വൈമാനികരായ ബെർട്രാൻഡ് പിക്കാർഡും ആന്ദ്രേ ബോർഷ് ബെർഗും കോക്പിറ്റ് തുറന്നു പുറത്തിറങ്ങി. ‘അസ്ലാമു അല്ലൈക്കും ഗുഡ്മോർണിംഗ് അബുദാബി, കഴിഞ്ഞ 15 വർഷമായി ഞാൻ കാത്തിരിക്കുകയായിരുന്നു; ഈ നിമിഷത്തിനായി’ പിക്കാർഡിന്റെ വാക്കുകൾക്ക് നിറഞ്ഞ കൈയടി. ‘ഞങ്ങൾ പറന്നിറങ്ങി ഇനി മുൻപോട്ടു കൊണ്ടുപോകുന്നത് നിങ്ങളുടെ ഊഴം’ പിക്കാർഡോ ശാസ്ത്രലോകത്തിനു സാധ്യതകളുടെ വെല്ലുവിളി കൈമാറിക്കൊണ്ടു പറഞ്ഞു. യുഎഇ മന്ത്രിയും മസ്ദാർ ചെയർമാനുമായ ഡോ. സുൽത്താൻ അഹ്മദ് അൽ ജാബർ ഉൾപെടെ നിരവധി പ്രമുഖർ വിമാനത്താവളത്തിൽ എത്തിയിരുന്നു.

2015 മാർച്ചിൽ അബുദാബിയിൽ നിന്നുമാണ് സോളാർ ഇംപൾസ് രണ്ട് ലോകയാത്രക്ക് തുടക്കം കുറിച്ചത്. ഒമാൻ, ഇന്ത്യ, മ്യാൻമാർ, ചൈന, ജപ്പാൻ, സ്പെയിൻ, യുഎസ്, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ ലാൻഡ് ചെയ്തിരുന്നു. ഇന്ത്യയിലെ വാരണാസിയിലും അഹമ്മദാബാദിലുമാണ് വിമാനം ലാൻഡ് ചെയ്തത്. ഒരു വർഷത്തിലേറെ നീണ്ട യാത്രയിൽ പതിനേഴു സ്‌ഥലങ്ങളിൽ ഇറങ്ങിയ വിമാനം അഞ്ഞൂറിലേറെ മണിക്കൂറുകളാണ് പറന്നത്. പകൽ സമയങ്ങളിൽ 29,000 മീറ്റർ വരെ ഉയരത്തിൽ പറക്കുന്ന വിമാനം രാത്രി സമയങ്ങളിൽ 9000 മീറ്ററിലേക്കു താഴ്ത്തുകയാണ് പതിവ്. ഇന്ധനം ലാഭിക്കുന്നതിനാണ് ഇങ്ങനെ ചെയ്തിരുന്നത്. വിമാനത്തിനു പരമാവധി ലഭിക്കുന്നത് 140 കിലോമീറ്റർ വേഗതയാണ്. പസിഫിക് സമുദ്രത്തിനു മുകളിലൂടെ രാവും പകലുമായി തുടർച്ചയായ അഞ്ചു ദിവസങ്ങൾ പറക്കാനായത് ചരിത്ര നേട്ടമായി. സൗരോർജത്തിൽ നിന്നും ബാറ്ററി റീചാർജ് ചെയ്താണ് വിമാനം പറത്തിയിരുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലൂടെയും പറന്ന വിമാനം നിരവധി ലോക റിക്കാർഡുകൾ സ്‌ഥാപിച്ചാണ് അബുദാബിയിൽ യാത്ര പൂർത്തിയാക്കിയിരിക്കുന്നത്.
<ശാഴ െൃര=/ിൃശ/2016ഷൗഹ്യ26ശാുൗഹലെ2.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
ബോയിംഗ് 747 വിമാനത്തേക്കാൾ വലിയ ചിറകുകൾ ഉള്ള സോളാർ ഇംപൾസിൽ 17000 സോളാർ പാനലുകളാണ് നിരത്തിയിരുന്നത്. 2.3 ടൺ ഭാരമുള്ള വിമാനത്തിനു തുടർച്ചയായി ആറു ദിവസം വരെ പറക്കാൻ ശേഷിയുണ്ട്. ഒരു ശതമാനം പോലും കാർബൺ വികിരണം ഇല്ല എന്നുള്ളതും പുതിയ പ്രതീക്ഷകൾക്ക് അവസരം നൽകുന്നു. 20 മില്യൺ യൂറോ വിവിധ സ്പോൺസർമാർ നൽകിയതോടെയാണ് ഈ സ്വപ്നനേട്ടം ലക്ഷ്യപ്രാപ്തിയിലെത്തിയത്.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള