മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ പിക്നിക്ക് നടത്തി
Wednesday, July 27, 2016 4:59 AM IST
ഷിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ വാർഷിക പിക്നിക്ക് മൗണ്ട് പ്രോസ്പെക്ടസിലുള്ള ഡാംവുഡ് പാർക്കിൽ നടന്നു.

പ്രസിഡന്റ് വിജി എസ്. നായർ സ്വാഗതം ചെയ്തു. കേരളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയും, യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനുമായ വിക്ടർ ടി. തോമസ് പിക്നിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്നു കായിക മത്സരങ്ങൾ സതീശൻ നായരുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. മത്സരങ്ങളിൽ വിജയികളായവർക്ക് സെപ്റ്റംബർ 24–നു നടക്കുന്ന അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിൽ വച്ച് സമ്മാനദാനം നിർവഹിക്കുന്നതാണ്.

ഹെറാൾഡ് ഫിഗുരേദോ പിക്നിക്ക് കോർഡിനേറ്ററായിരുന്നു. മറ്റു വിവിധ പരിപാടികൾക്ക് ജോൺ പാട്ടപ്പതി, പീറ്റർ കുളങ്ങര, അജി പിള്ള തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ ഒമ്പതിനു ആരംഭിച്ച പിക്നിക്ക് വൈകുന്നേരം മൂന്നരയോടെ പര്യവസാനിച്ചു. പിക്നിക്കിൽ പങ്കെടുത്ത ഏവർക്കും സെക്രട്ടറി അബ്രഹാം വർഗീസ് നന്ദി രേഖപ്പെടുത്തി. സതീശൻ നായർ അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം