സ്വാമി ഉദിത് ചൈതന്യ നായർ സംഗമത്തിൽ പങ്കെടുക്കുന്നു
Wednesday, July 27, 2016 4:59 AM IST
ഷിക്കാഗോ: ഓഗസ്റ്റ് 12,13,14 തീയതികളിൽ ഹൂസ്റ്റണിലെ വിദ്യാധിരാജ നഗറിൽ (ക്രൗൺ പ്ലാസ, ഹൂസ്റ്റൺ) വച്ചു നടക്കുന്ന ദേശീയ നായർ മഹാസംഗമത്തിൽ സ്വാമി ഉദിത് ചൈതന്യജിയും പങ്കെടുക്കുന്നതാണ്. ഭാഗവതം വില്ലേജ് എന്ന എന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ അധിപനും ലോകമെമ്പാടും നാരായണീയവും, ഭവത്ഗീതായജ്‌ഞവും, രാമായണയജ്‌ഞവും നടത്തി മനുഷ്യനന്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന ആചാര്യനാണു സ്വാമി ഉദിത് ചൈതന്യജി. അദ്ദേഹത്തിന്റെ ആത്മീയ പ്രഭാഷണവും തത്വവചനങ്ങളും എന്തുകൊണ്ടും നായർ മഹാസംഗമത്തിന് ഒരു മുതൽക്കൂട്ടായിരിക്കും.

സാംസ്കാരികതയും ആത്മീയതയും വിളിച്ചോതുന്ന ഈ നായർ മഹാസംഗമത്തിന്റെ പ്രവർത്തനങ്ങൾ ധൃതഗതിയിൽ നടക്കുന്നതായി പ്രസിഡന്റ് ജി.കെ. പിള്ള അറിയിച്ചു. വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് സംഗമത്തിൽ പങ്കെടുക്കുന്ന കുടുംബാംഗങ്ങൾക്കുവേണ്ട എല്ലാ ഒരുക്കങ്ങളും ഏകദേശം പൂർത്തിയായതായി സെക്രട്ടറി സുനിൽ നായർ പറഞ്ഞു. സതീശൻ നായർ അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം