ഷിക്കാഗോ എക്യൂമെനിക്കൽ വോളിബോൾ കിരീടം ക്നാനായ ചർച്ച് സ്വന്തമാക്കി
Wednesday, July 27, 2016 5:00 AM IST
ഷിക്കാഗോ: എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരളാ ചർച്ചസിന്റെ ആഭിമുഖ്യത്തിൽ നടന്ന ആറാമത് ഇന്റർ ചർച്ച് വോളിബോൾ ടൂർണമെന്റ് കിരീടം ക്നാനായ ചർച്ച് സ്വന്തമാക്കി. അവസാന നിമിഷം വരെ അത്യന്തം വാശിയേറിയ മത്സരം കാഴ്ചവെച്ച കളിയിൽ ഷിക്കാഗോ മാർത്തോമാ ടീമിനെ പരാജയപ്പെടുത്തിയാണ് ക്നാനായ ടീം ഈ നേട്ടം കൈവരിച്ചത്. ജൂലൈ 24–നു ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നു മുതൽ ഡസ്പ്ലെയിൻസിലെ ഫെൽഡ്മാൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ വിവിധ എക്യൂമെനിക്കൽ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് ഒമ്പതു ടീമുകൾ മത്സരിച്ചു. മത്സരങ്ങൾക്ക് മുന്നോടിയായി നടന്ന ഉദ്ഘാടന ചടങ്ങിൽ, വോളിബോൾ ടൂർണമെന്റ് ചെയർമാൻ റവ. സോനു വർഗീസ് ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. റവ. ജോൺ മത്തായി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന ഗ്രൂപ്പ് മത്സരങ്ങളിൽ വിജയികളായ ചിക്കാഗോ മാർത്തോമാ ടീം, ക്നാനായ ടീം, സിഎസ്ഐ ടീം, ബഥേൽ മാർത്തോമാ ടീം എന്നിവർ സെമിഫൈനൽ മത്സരങ്ങൾക്ക് യോഗ്യത നേടി. ഷിക്കാഗോ മാർത്തോമാ ടീം ബഥേൽ മാർത്തോമാ ടീമിനേയും, ക്നാനായ ടീം, സിഎസ്ഐ ടീമിനേയും ടീമിനേയും തോൽപിച്ച് ഫൈനൽ മത്സരങ്ങൾക്ക് അർഹരായി.

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഈവർഷം ആദ്യമായി സംഘടിപ്പിച്ച വോളിബോൾ ടൂർണമെന്റിൽ ക്നാനായ ജൂണിയർ ടീം ഷിക്കാഗോ മാർത്തോമാ ജൂണിയർ ടീമിനെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി.

ഷിക്കാഗോയിലെ മുഴുവൻ കായിക പ്രേമികളേയും കൊണ്ട് തിങ്ങിനിറഞ്ഞ ഗ്യാലറികളും, ആർപ്പുവിളികളും, ചെണ്ടമേളവും മത്സരത്തിന്റെ ആവേശം വാനോളമുയർത്തുകയും ഇരു ടീമുകളുടേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എക്യൂമെനിക്കൽ കൗൺസിൽ വൈദീകരും, അംഗങ്ങളും മത്സരത്തിന്റെ ക്രമീകരണങ്ങൾക്ക് ചിട്ടയായ നേതൃത്വം കൊടുക്കാൻ മുമ്പന്തിയിൽ തന്നെ ഉണ്ടായിരുന്നു. ഷിക്കാഗോയിലെ കായിക മാമാങ്കത്തിനു ഉത്സവാന്തരീക്ഷം പകർന്നു നടത്തപ്പെട്ട ആറാമത് വോളിബോൾ ടൂർണമെന്റിന് കാണികളുടെ നിലയ്ക്കാത്ത ആവേശം ഗ്യാലറികളിൽ ഉത്സവാന്തരീക്ഷം പകർന്നു. പങ്കെടുത്ത ഓരോ ടീമും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോൾ അത് കാണികൾക്ക് മറക്കാനാവാത്ത സുന്ദര നിമിഷങ്ങൾ സമ്മാനിച്ചു. ആവേശം അണപൊട്ടിയൊഴുകിയ ഫൈനൽ മത്സരങ്ങൾ അക്ഷരാർത്ഥത്തിൽ ഫെൽഡ്മാൻ സ്റ്റേഡിയത്തെ പ്രകമ്പനംകൊള്ളിച്ചു.

<ശാഴ െൃര=/ിൃശ/ിൃശബ2016ഖൗഹ്യ27സമ4.ഷുഴ മഹശഴി=ഹലളേ>

ടൂർണമെന്റിലെ മുഴുവൻ കളികളുടെ പ്രകടനത്തിൽ നിന്നും മോസ്റ്റ് വാല്യുവബിൾ പ്ലെയറായി ഷോൺ കദളിമറ്റം, മികച്ച ഡിഫൻസീവ് പ്ലെയറായി ജോസ് മണക്കാട്ട്, മികച്ച ഒഫൻസീവ് പ്ലെയറായി ലെറിൻ, ബെസ്റ്റ് സെറ്റെർ ആയി പ്രിൻസ് മല്ലപ്പള്ളി എന്നിവരെ തെരഞ്ഞെടുത്തു.

ജൂണിയർ വിഭാഗത്തിൽ മോസ്റ്റ് വാല്യുവബിൾ പ്ലെയറായി മാക്സ് തച്ചയിൽ, മികച്ച ഡിഫൻസീവ് പ്ലെയറായി ഉദയ് ഏബ്രഹാം, ബെസ്റ്റ് സെറ്റർ ആയി ഷെയിൻ അമ്മായിക്കുന്നേൽ, മികച്ച ഒഫൻസീവ് പ്ലെയറായി ഗിൽബിൻ പൂത്രയിൽ എന്നിവരെ തെരഞ്ഞെടുത്തു. എക്യൂമെനിക്കൽ കൗൺസിൽ ഈ ടൂർണമെന്റിൽ നിന്നും ലഭിക്കുന്ന വരുമാനം ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു.

വോളിബോൾ ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് ചുക്കാൻ പിടിച്ചത് റവ. സോനു വർഗീസ് (ചെയർമാൻ), പ്രവീൺ തോമസ് (കൺവീനർ), മാത്യു കരോട്ട്, പ്രേംജിത്ത് വില്യംസ്, ജോർജ് പി. മാത്യു, ജെയിംസ് പുത്തൻപുരയിൽ, ജേക്കബ് ചാക്കോ, ജോർജ് പി. മാത്യു എന്നിവർ അടങ്ങുന്ന സബ് കമ്മിറ്റിയാണ്.

ആറാമതു എക്യൂമെനിക്കൽ വോളിബോൾ ടൂർണമെന്റിന്റെ സ്പോൺസേഴ്സ് ആയി ജോയ് നെടിയകാല (ഗ്യാസ് ഡിപ്പോ), മഹാരാജ ഫുഡ്സ്, അനാന്റ എനർജി സോർസ്, ഡോ. ഏബ്രഹാം മാത്യു * ഫാമിലി, ബെഞ്ചമിൻ തോമസ് * ഫാമിലി, ജേക്കബ് ചാക്കോ * ഫാമിലി, എലൈറ്റ് കേറ്ററിംഗ് എന്നിവർ അകമഴിഞ്ഞ സഹായങ്ങൾ നൽകി.

വിജയികൾക്കുള്ള സമ്മാനദാനം കേരള സെറിഫെഡ് ചെയർമാൻ വിക്ടർ ടി. തോമസും, എക്യൂമെനിക്കൽ ദേവാലയങ്ങളിലെ വൈദീകരും ചേർന്ന് നിർവഹിച്ചു. ടൂർണമെന്റ് കൺവീനർ മത്സരങ്ങളുടെ ക്രമീകരണങ്ങൾക്ക് മുമ്പന്തിയിൽ നിന്ന് നേതൃത്വം നൽകി. കൗൺസിൽ സെക്രട്ടറി ബെഞ്ചമിൻ തോമസ് ഏവർക്കും നന്ദി രേഖപ്പെടുത്തി.

പതിനാറു വിവിധ സഭാ വിഭാഗങ്ങളിലെ ദേവാലയങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ചിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിന്റെ രക്ഷാധികാരികളായി മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയി ആലപ്പാട്ട്, ഫാ.ഡാനിയേൽ, റവ.ഫാ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ (പ്രസിഡന്റ്), റവ.ഫാ. ബാബു മഠത്തിൽപറമ്പിൽ (വൈ. പ്രസിഡന്റ്), ബഞ്ചമിൻ തോമസ് (സെക്രട്ടറി) ആന്റോ കവലയ്ക്കൽ (ജോയിന്റ് സെക്രട്ടറി), മാത്യൂ മാപ്ലേട്ട് (ട്രഷറർ) എന്നിവരും നേതൃത്വം നൽകുന്നു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

<ശാഴ െൃര=/ിൃശ/ിൃശബ2016ഖൗഹ്യ27സമ5.ഷുഴ മഹശഴി=ഹലളേ>