ഫാമിലി കോൺഫറൻസ് 2017: പ്രീ രജിസ്ട്രേഷൻ കിക്കോഫ് ഡോവർ സെന്റ് തോമസിൽ
Wednesday, July 27, 2016 5:40 AM IST
ന്യൂജേഴ്സി: ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് – 2017 ന്റെ പ്രീ രജിസ്ട്രേഷൻ കിക്കോഫ് ഡോവർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ നടന്നു.

മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ജൂലൈ രണ്ടാം വാരമോ മൂന്നാം വാരമോ ആണ് കോൺഫറൻസ് നടക്കാറുള്ളത്. ഓഗസ്റ്റ് 31 വരെ 50 ഡോളർ ഡെപ്പോസിറ്റ് കൊടുത്ത് പ്രീ രജിസ്റ്റർ ചെയ്താൽ മൊത്തം രജിസ്ട്രേഷൻ ഫീസിൽ അഞ്ചു ശതമാനം ഇളവു ലഭിക്കുമെന്നു മാത്രമല്ല മുറി ഉറപ്പാക്കുകയും ചെയ്യും.

ചടങ്ങിൽ ഇടവക വികാരി ഫാ. ഷിബു ഡാനിയേൽ ആമുഖ പ്രസംഗം നടത്തി. കോൺഫറൻസിന്റെ ജനറൽ സെക്രട്ടറിയായി നിയമിതനായ ഇടവകാംഗം ജോർജ് തുമ്പയിലിനെ അഭിനന്ദിച്ചു. ആദ്യ രജിസ്ട്രേഷൻ ഫോം നിതിൻ ഏബ്രഹാമിൽനിന്ന് ഫാ. ഷിബു ഡാനിയേൽ ഏറ്റുവാങ്ങി. ട്രസ്റ്റി സുനോജ് തമ്പി, സെക്രട്ടറി സുമ ജോഷ്വ എന്നിവർ സന്നിഹിതരായിരുന്നു.

<ആ>റിപ്പോർട്ട്: ഫിലിപ്പോസ് ഫിലിപ്പ്