കാറിലിരുന്ന നായ് ചുടേറ്റു ചത്ത നിലയിൽ; പത്തൊൻപതുകാരി അറസ്റ്റിൽ
Wednesday, July 27, 2016 5:42 AM IST
വെർജിനിയ: മാതാപിതാക്കൾ കാറിൽ മറന്നുവച്ച് പുറത്തുപോയതിനെത്തുടർന്നു നിരവധി പിഞ്ചുകുഞ്ഞുങ്ങൾ മരിക്കാനിടയായ ഒട്ടേറെ സംഭവങ്ങൾ അമേരിക്കയിൽ അടുത്തകാലത്തായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിൽനിന്നും വ്യത്യസ്തമായ ഒരു സംഭവമാണ് ആർലിംഗ്ടണിൽനിന്നും റിപ്പോർട്ടു ചെയ്തിരിക്കുന്നത്.

ബിലവഡിലുള്ള പെറ്റ്സ് മാർട്ടിനു മുമ്പിൽ കാർ പാർക്കു ചെയ്തു പുറത്തിറങ്ങുമ്പോൾ കാറിലുണ്ടായിരുന്ന അഞ്ചു വയസ് പ്രായമുള്ള നായുടെ കാര്യം പത്തൊൻപതുകാരിയായ ഉടമ മറന്നിരുന്നു.

ഉച്ചയോടെ കാറിനു സമീപത്തൂടെ കടന്നുപോയവരിലാരോ കാറിലിരിക്കുന്ന പട്ടിയെക്കുറിച്ചു പോലീസിൽ വിവരം അറിയിച്ചു. പോലീസെത്തി കാർ തുറന്നപ്പോൾ അബോധാവസ്‌ഥയിലായിരുന്ന നായെ പെറ്റ്സ് മാർട്ടിനുള്ളിലെ വെറ്ററിനേറിയൻ ഓഫീസിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

പട്ടിയുടെ മരണം ചൂടേറ്റാണെന്നു സ്‌ഥിരീകരിക്കപ്പെട്ടതോടെ കാറിന്റെ ഉടമയെ കണ്ടെത്തി പോലീസ് ആനിമൽ ക്രൂവൽറ്റി കുറ്റം ചുമത്തി അറസ്റ്റുചെയ്തു.

പുറത്തു ചൂടു അതിശക്‌തമായിട്ടും പട്ടിയാണെങ്കിലും അശ്രദ്ധമായി കാറിലിരുത്തി പുറത്തുപോയത് ഗുരുതരമായ കുറ്റമായിട്ടാണ് കണക്കാക്കുന്നത്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ