ഒട്ടാവ മലയാളി കാത്തലിക് കമ്യൂണിറ്റി പിക്നിക് നടത്തി
Wednesday, July 27, 2016 5:51 AM IST
ഒട്ടാവ: കാനഡയിലെ ഒട്ടാവായിലെ മലയാളി കത്തോലിക്കരുടെ കൂട്ടായ്മയായ ഒട്ടാവ മലയാളി കാത്തോലിക് കമ്യൂണിറ്റിയുടെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഛങഇഇ) ഈ വർഷത്തെ പിക്നിക് ജൂലൈ 23നു സിൽവർ ലേക്ക് പാർക്കിൽ നടന്നു.

ഫാ. ഷിബു സിപ്രിയാന്റെ പ്രാർഥനയോടെ രാവിലെ 11.30ന് ആരംഭിച്ച പിക്നിക്കിൽ വിഭവ സമൃദ്ധമായ പോട്ട്ലക്ക് പാർട്ടിയാണ് അംഗങ്ങൾ ഒരുക്കിയത്. തുടർന്നു കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ മത്സരങ്ങൾക്കുശേഷം അംഗങ്ങൾക്കായി തട്ടുകട ഭക്ഷണവും തയാറാക്കിയിരുന്നു. നൂറ്റിപ്പത്തോളം അംഗങ്ങൾ പങ്കെടുത്ത പിക്നിക് രാത്രി ഒൻപതിനു സമാപിച്ചു.

കമ്മിറ്റി അംഗങ്ങളായ ജോൺ, ബിനു, ടോമി, ജയിംസ്, ആന്റോ എന്നിവർ പിക്നിക്കിനു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട് : ആന്റോ ജോൺസ്