ബ്രിസ്റ്റോളിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 31ന്
Wednesday, July 27, 2016 8:17 AM IST
ലണ്ടൻ: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 31നു (തിങ്കൾ) നടക്കും.

ബ്രിസ്റ്റോളിലെ ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞു രണ്ടിനു ആരാധനയോടെ തിരുക്കർമങ്ങൾക്കു തുടക്കമാകും. തുടർന്നു നടക്കുന്ന ആഘോഷമായ സുറിയാനി കുർബാനക്ക് ഫാ. ജോയി വയലിൽ മുഖ്യ കാർമികത്വം വഹിക്കും. അൽഫോൻസാമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും തുടർന്നു നേർച്ച വിതരണവും നടക്കും.

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടഠടങഇഇ ചാപ്ലെയിൻ ഫാ. പോൾ വെട്ടിക്കാട്ട് സ്വാഗതം ചെയ്തു.

<ആ>റിപ്പോർട്ട്: സിസ്റ്റർ ലീന മേരി