ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന ജർമൻ കമ്പനികൾ
Wednesday, July 27, 2016 8:20 AM IST
ബെർലിൻ: ഏറ്റവും കൂടുതൽ ശരാശരി ശമ്പളം നൽകുന്ന ജർമൻ കമ്പനികളുടെ ലിസ്റ്റ് തയാറാക്കി. തൊഴിൽ റിക്രൂട്ട്മെന്റ് വെബ്സൈറ്റായ ഗ്ലാസ്ഡോറാണ് പത്തു കമ്പനികൾ അടങ്ങുന്ന പട്ടിക തയാറാക്കിയിരിക്കുന്നത്.

കൺസൾട്ടൻസി സ്‌ഥാപനമായ റോളൻഡ് ബെർഗെറും ഇൻഡസ്ട്രിയൽ ഗ്രൂപ്പായ സീമെൻസുമാണ് പട്ടികയുടെ തലപ്പത്ത് ഒന്നാം സ്‌ഥാനം പങ്കുവയ്ക്കുന്നത്. രണ്ടു സ്‌ഥാപനങ്ങളിലേയും ജീവനക്കാരുടെ ശരാശരി ശമ്പളം പ്രതിവർഷം 80,720 യൂറോയാണ്.

ബിഎഎസ്എഫ്,റോബർട്ട് ബോഷ്, ബയെർ എജി കൊമേഴ്സ് ബാങ്ക്, ഡെയിംലർ, ഡോയ്റ്റ്ഷെ ബാങ്ക്, കോൺടിനെന്റൽ, സാപ് എന്നിവയാണ് മറ്റു കമ്പനികൾ.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ