വിക്ടർ ടി. തോമസിനു ഷിക്കാഗോയിൽ സ്വീകരണം നൽകി
Thursday, July 28, 2016 4:19 AM IST
ഷിക്കാഗോ: കേരളാ സെറിഫെഡ് ചെയർമാനും, കേരളാ കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറിയും, ഉന്നതാധികാര സമിതയംഗവും, പത്തനംതിട്ട ജില്ലാ യു.ഡി.എഫ് ചെയർമാനും, നീരേറ്റുപുറം പമ്പ ജലോത്സവ കമ്മിറ്റി ചെയർമാനുമായ വിക്ടർ ടി. തോമസിനു മോർട്ടൻഗ്രോവിൽ തോമസ് ജോർജിന്റെ (റോയി) ഭവനാങ്കണത്തിൽ ചേർന്ന ഷിക്കാഗോ മലയാളി കമ്യൂണിറ്റിയുടെ സൗഹൃദ കൂട്ടായ്മ ഹൃദ്യവും ഊഷ്മളവുമായ സ്വീകരണം നൽകി.

ഓവർസീസ് കേരളാ കോൺഗ്രസ് ചെയർമാൻ ജെയ്ബു കുളങ്ങരയുടെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ സമ്മേളനത്തിൽ തോമസ് ജോർജ് സ്വാഗതവും, ഫോമാ മുൻ സെക്രട്ടറി ഗ്ലാഡ്സൺ വർഗീസ്, ഐഎൻഒസി ജനറൽ സെക്രട്ടറി ഡോ. സാൽബി പോൾ ചേന്നോത്ത്, ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ടോമി അംബേനാട്ട്, മുൻ പ്രസിഡന്റ് സണ്ണി വള്ളിക്കളം, സ്കോക്കി കൺസ്യൂമർ അഫയേഴ്സ് കമ്മീഷണർ ബിജു കൃഷ്ണൻ, ഫോമ റീജണൽ കോർഡിനേറ്റർ അച്ചൻകുഞ്ഞ് മാത്യു, പ്രൊഫ. കെ.എം. സാധു, പീറ്റർ കുളങ്ങര, ലൂയി ചിക്കാഗോ, മാത്യു ഡാനിയേൽ, തോമസ് ജോർജ്, രാജൻ മാലിയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

<ശാഴ െൃര=/ിൃശ/ിൃശബ2016ഖൗഹ്യ28ൗമ5.ഷുഴ മഹശഴി=ഹലളേ>

പത്തുവർഷക്കാലം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന വിക്ടർ തോമസ്, കേരളത്തിലെ മികച്ച സാമൂഹ്യപ്രവർത്തനത്തിനുള്ള ദേശീയ അവാർഡ് ജേതാവാണ്. ആയതിനാൽ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ഷിക്കാഗോ മലയാളി കമ്യൂണിറ്റി അവാർഡ് ചടങ്ങിൽ സമ്മാനിച്ചു.

കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, കോഴഞ്ചേരി സെന്റ് തോമസ് കോളജ്, സെന്റ് തോമസ് ഹൈസ്കൂൾ എന്നിവയുടെ അലുംമ്നി പ്രസിഡന്റ്, തിരുവല്ല മാർത്തോമാ അക്കാഡമി ചെയർമാൻ, വിവിധ കലാ–സാംസ്കാരിക, സാമൂഹ്യ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം കോഴഞ്ചേരി അഗ്രി ഹോർട്ടികൾച്ചറലിന്റെ ആഭിമുഖ്യത്തിൽ ആണ്ടുതോറും നടത്തിവരുന്ന പുഷ്പ ഫല സസ്യ പ്രദർശന കമ്മിറ്റി പ്രസിഡന്റാണ്.

തന്റെ മറുപടി പ്രസംഗത്തിൽ, വിദേശ മലയാളികൾ കേരളത്തിന്റെ അഭിമാനമാണെന്നും, ജന്മനാടിനോടുള്ള സ്നേഹത്തിനും, കരുതലിനും അത്യന്തം കടപ്പെട്ടിരിക്കുന്നുവെന്നും, വിദേശ തൊഴിൽ സ്‌ഥലങ്ങളിലും, ജീവിക്കുന്ന സമൂഹങ്ങളിലും സ്തുത്യർഹമായ സേവനം ചെയ്ത് മറ്റുള്ളവരുടെ പ്രശംസാപാത്രമാകുവാൻ കഴിയുന്നതിൽ അത്യന്തം അഭിമാനിക്കുന്നുവെന്നും പറഞ്ഞു. നമ്മുടെ നാടിന്റെ മൂല്യങ്ങളും, പൈതൃകവും കുറഞ്ഞുപോകുമ്പോഴും, വർദ്ധിച്ച താത്പര്യത്തോടെ കലകളോടും, ഉത്സവങ്ങളോടും വിവിധങ്ങളായ ആഘോഷങ്ങളോടുംകൂടി ഈ നാടിന്റെ മുഖ്യധാരയിൽ പങ്കെടുക്കുന്നതിലും മറ്റു ജനക്ഷേമകരമായ അമേരിക്കൻ രാഷ്ട്രീയത്തിലെ മുന്നേറ്റത്തിനും അഭിനന്ദിക്കുകയുണ്ടായി.

<ശാഴ െൃര=/ിൃശ/ിൃശബ2016ഖൗഹ്യ28ൗമ6.ഷുഴ മഹശഴി=ഹലളേ>

കേരളത്തിലെ മാലിന്യനിർമ്മാർജന പ്രക്രിയയിൽ അടിയന്തര പ്രധാന്യത്തോടെ അമേരിക്കൻ മലയാളികളുടെ മികച്ച സാങ്കേതിക അറിവുകൾ പ്രയോജനപ്പെടുത്തുന്നതിനായി, പങ്കാളിത്തം ഉറപ്പാക്കുന്നതിനായി സ്കോക്കി വില്ലേജ് മേയർ ജോർജ് വാൻഡ്യൂസണുമായി കൂടിക്കാഴ്ചയും ചർച്ചകളും തോമസ് ജോർജിന്റേയും, ബിജു കൃഷ്ണന്റേയും സാന്നിധ്യത്തിൽ നടത്തുകയുണ്ടായി. തുടർന്ന് നൈൽസ് വെസ്റ്റ് ഹൈസ്കൂൾ, പബ്ലിക് ലൈബ്രറി എന്നിവയുടെ പ്രവർത്തനം നേരിൽ കണ്ട് വിലയിരുത്തി.

അനേക വർഷങ്ങൾക്കുശേഷം വിക്ടർ ജോർജുമായി ഒത്തുകൂടിയ സഹപാഠികൾ, സുഹൃത്തുക്കൾ, നാട്ടുകാർ എന്നിവരുടെ സൗഹൃദ കൂട്ടായ്മ വളരെ ഹൃദ്യവും ഊഷ്മളവുമായ സന്ധ്യ ഒരുക്കിയതിലെ മുഖ്യ സംഘാടകനായ തോമസ് ജോർജിനെ (റോയി) ചടങ്ങിൽ പങ്കെടുത്തവർ പ്രശംസിച്ചു. അറുപതോളം പേർ പങ്കെടുത്ത ചടങ്ങിൽ അത്താഴവിരുന്നും ഒരുക്കിയിരുന്നു. ജോർജ് മാത്യു (ബാബു) നന്ദി പറഞ്ഞു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം