കല കുവൈറ്റ് ഫഹാഹീൽ മേഖല ‘ഞാറ്റുവേല 2016’ സംഘടിപ്പിച്ചു
Thursday, July 28, 2016 7:11 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫഹാഹീൽ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫഹാഹീൽ മേഖലയിലേയും അബു ഹലീഫ മേഖലയിലേയും അംഗങ്ങൾക്കായി ‘ഞാറ്റുവേല 2016’ എന്ന പേരിൽ കവിതാപാരായണ മത്സരവും നാടൻപാട്ടു മത്സരവും സംഘടിപ്പിച്ചു. അംഗങ്ങളിലെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മംഗഫ് കല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. കുവൈറ്റ് ഫഹാഹീൽ മേഖല പ്രസിഡന്റ് സജീവ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഞാറ്റുവേല ജനറൽ കൺവീനർ ഷാജു വി. ഹനീഫ്, കല കുവൈറ്റ് ഫഹാഹീൽ മേഖല എക്സിക്യൂട്ടീവ് അംഗം രംഗൻ എന്നിവർ സംസാരിച്ചു.

കവിതാപാരായണ മത്സരത്തിൽ അബുഹലീഫ സി യൂണിറ്റിലെ സുധീഷും ഫഹാഹീൽ യൂണിറ്റിലെ ദിവ്യ രാജീവും ഒന്നാം സ്‌ഥാനം പങ്കിട്ടു. മംഗഫ് യൂണിറ്റിലെ സുശീൽ കുമാറിനാണ് രണ്ടാം സ്‌ഥാനം. അബു ഹലീഫ എ യൂണിറ്റിലെ സുനിൽ രാജും മംഗഫ് യൂണിറ്റിലെ കെ.ആർ. രാജനും മൂന്നാം സ്‌ഥാനം പങ്കിട്ടു.

നാടൻപാട്ട് മത്സരത്തിൽ ജ്യോതിഷിന്റെ നേതൃത്വത്തിൽ അരങ്ങിലെത്തിയ മംഗഫ് യൂണിറ്റ് ടീം ഒന്നാം സ്‌ഥാനവും മുരളീധരൻ നായരുടെ നേതൃത്വത്തിലെത്തിയ അബു ഹലീഫ സി യൂണിറ്റ് ടീം രണ്ടാം സ്‌ഥാനവും ബാലമുരളിയുടെയും ഷെറിൻ ഷാജുവിന്റേയും നേതൃത്വത്തിലെത്തിയ മംഗഫ് സെൻട്രൽ ടീം മൂന്നാം സ്‌ഥാനവും നേടി.

സുനിൽ ചെറിയാൻ, ചന്ദ്രമോഹൻ, ജ്യോതിദാസ് എന്നിവർ മത്സരങ്ങളുടെ വിധികർത്താക്കളായിരുന്നു. കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ മുസ്ഫർ, ജിജോ ഡൊമിനിക്, സജീവ് എം. ജോർജ്, സജിത്ത് കടലുണ്ടി, മുതിർന്ന പ്രവർത്തകൻ പി.ആർ. ബാബു എന്നിവർ വിജയികൾക്കും വിധികർത്താക്കൾക്കും ഉപഹാരങ്ങൾ സമ്മാനിച്ചു. മേഖല കമ്മിറ്റി അംഗങ്ങളായ ജയകുമാർ സഹദേവൻ, ജയകുമാർ ചെങ്ങന്നൂർ, സുനിൽ കുമാർ, രഘു പേരാമ്പ്ര, തോമസ് ഏബ്രഹാം, സലീൽ ഉസ്മാൻ, കല കുവൈറ്റ് പ്രവർത്തകരായ നോബി ആന്റണി, സുനിൽ പാട്ടയം, സുനിൽ ചെറായി എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ