ബ്രോങ്ക്സ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 31ന്
Friday, July 29, 2016 3:15 AM IST
ന്യൂയോർക്ക് : ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാർ ഫൊറോന ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ജൂലൈ 31–നു (ഞായറാഴ്ച) ഭക്‌തിനിർഭരമായ തിരുക്കർമങ്ങളോടെ ആഘോഷിക്കുന്നു.

ഞായറാഴ്ച രാവിലെ പത്തിന് ആരംഭിക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റവ. ഫാ. സിജു കിഴക്കേപളളിവാതിക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. റവ. ഡോ. ജേക്കബ് കട്ടക്കൽ, ഫാ. ജോസ് കണ്ടത്തിക്കുടി,ഫാ. റോയിസൻ മേനോലിക്കൽ എന്നിവർ സഹകാർമികരായിരിക്കും.ജിമ്മി ഞാറക്കുന്നേൽ ആണ് ഇക്കൊല്ലത്തെ തിരുനാൾ പ്രസുദേന്തി. തിരുക്കർമ്മങ്ങൾക്കുശേഷം സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

സഹനത്തിന്റേയും ത്യാഗത്തിന്റേയും ലാളിത്യത്തിന്റേയും പടവുകളിലൂടെ വിശുദ്ധി പ്രാപിച്ച അൽഫോൻസാമ്മയുടെ തിരുനാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും വികാരി ഫാ. ജോസ് കണ്ടത്തിക്കുടി ബ്രോങ്ക്സ് ദേവാലയത്തിലേക്കു സ്വാഗതം ചെയ്യുന്നു.

<യ> റിപ്പോർട്ട്: ഷോളി കുമ്പിളുവേലി