ജർമനിയിൽ ബോളിവുഡ് ഫ്രീ ചാനൽ തുടങ്ങി
Friday, July 29, 2016 3:17 AM IST
ഫ്രാങ്ക്ഫർട്ട്: ബോളിവുഡ് ഫ്രീ ചാനൽ ജർമനിയിൽ തുടങ്ങി. ജൂലൈ 28 മുതൽ ആണു പ്രസിദ്ധ ഇന്ത്യൻ ടിവി ചാനലായ സീ ടി.വി. (സീ.വൺ) ജർമനിയിൽ സാറ്റലൈറ്റ് പ്രക്ഷേപണം തുടങ്ങിയത്. ഈ ചാനലിലൂടെ ബോളിവുഡ് സിനിമകൾ കാണാനും, ഗാനങ്ങൾ ആസ്വദിക്കാനും കഴിയും. ഇതുവരെ ജർമനിയിലെ വളരെ ചുരുക്കം സ്‌ഥലങ്ങളിലെ ജർമൻ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നതും, ആർറ്റിഎൽ എന്ന ജർമൻ ടിവി ചാനൽ പ്രദർശിപ്പിച്ചിരുന്നതുമായ ബോളിവുഡ് സിനിമകൾ മാത്രമാണു ജർമൻകാർക്കും, പ്രവാസികൾക്കും ആസ്വദിക്കാൻ കഴിഞ്ഞിരുന്നത്.

ഈ സീ.വൺ ചാനൽ ലഭിക്കാൻ താഴെ കൊടുത്തിരിക്കുന്ന വിധത്തിൽ സാറ്റലൈറ്റ് അന്റിന പ്രോഗ്രാം ചെയ്യുക. ഈ ചാനൽ പ്രോഗ്രാം ചെയ്താൽ 18 മില്യൻ ജർമൻ വീടുകളിലും, 2.5 മില്യൻ ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലെ വീടുകളിലും ബോളിവുഡ് സിനിമകളും, ഗാനങ്ങളും ഫ്രീ ആയി കാണാൻ സാധിക്കും. <ളീിേ ളമരല=്ലൃറമിമ ശ്വെല=2> അെേൃമ 19,2ത്ഥ ഛെേ; എൃലൂൗലി്വ*10921 ങഒ്വ വീൃശ്വീിമേഹ; ട്യായീഹൃമലേ ടഞ 22000; എലവഹലൃസീൃൃലസേൗൃ എഋഇ 7/8.

<യ> റിപ്പോർട്ട്: ജോർജ് ജോൺ