ജിജിമോളുടെ നിര്യാണത്തിൽ കല കുവൈറ്റ് അനുശോചിച്ചു
Saturday, July 30, 2016 8:26 AM IST
കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം കുവൈത്തിൽ നിര്യാതയായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മംഗഫ് സെൻട്രൽ യൂണിറ്റ് അംഗവും കല കുവൈറ്റ് മുൻ വൈസ് പ്രസിഡന്റ് ടി.ആർ. സുധാകരന്റെ ഭാര്യയുമായ ജിജിമോളുടെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കല കുവൈറ്റ് ഫഹാഹീൽ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചിച്ചു.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനുകീഴിൽ നഴ്സ് ആയി ജോലി ചെയ്തിരുന്ന ജിജിമോൾ ജൂലൈ 24നു അദ്ദൻ ആശുപത്രിയിലാണ് നിര്യാതയായത്.

മംഗഫ് കല ഓഡിറ്റോറിയത്തിൽ കല കുവൈറ്റ് ഫഹാഹീൽ മേഖല പ്രസിഡന്റ് സജീവ് എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥൻ, ജോയിന്റ് സെക്രട്ടറി സുഗതകുമാർ, മംഗഫ് സെൻട്രൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഷാജു ഹനീഫ്, അബു ഹലീഫ മേഖല സെക്രട്ടറി എം.പി. മുസ്ഫർ, സാമൂഹ്യവിഭാഗം സെക്രട്ടറി ജിജോ ഡൊമിനിക്, കേന്ദ്രകമ്മിറ്റി അംഗം ശുഭ ഷൈൻ, വനിതാവേദി പ്രസിഡന്റ് ശാന്ത ആർ. നായർ, കല കുവൈറ്റ് ഫഹാഹീൽ മേഖല കമ്മിറ്റി അംഗങ്ങളായ ശാർങ്ഗധരൻ, തോമസ് ഏബ്രഹാം, ജയകുമാർ ചെങ്ങന്നൂർ, പ്രവർത്തകരായ എൻ. അജിത്ത് കുമാർ, കെ. വിനോദ്, പി.ആർ. ബാബു, സി.എച്ച്. സന്തോഷ്, ഹരീഷ് കുറുപ്പ്, ബിജി കെ. മുരളി, അനൂപ് മങ്ങാട്ട് എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ