എന്നിസിൽ ബ്രദർ സന്തോഷ് കരുമത്രയുടെ ധ്യാനം
Saturday, July 30, 2016 8:27 AM IST
എന്നിസ്: അയർലൻഡിലെ എന്നിസിൽ പ്രശസ്ത വചന പ്രഘോഷകനും ധ്യാനഗുരുവും ഷേക്കിനാ മിനിസ്ട്രിയുടെ സ്‌ഥാപകനുമായ ബ്രദർ സന്തോഷ് കരുമത്രയുടെയും വോയ്സ് ഓഫ് പീസ് മിനിസ്റ്റിറിയുടെ ഡയറക്ടർ ഫാ. ജോർജ് അഗസ്റ്റിൻ ഒഎസ്ബിയുടെയും നേതൃത്വത്തിലുള്ള റസിഡൻഷ്യൽ ധ്യാനം നവംബർ രണ്ട്, മൂന്ന്, നാല് (ബുധൻ, വ്യാഴം, വെള്ളി) തീയതികളിൽ നടത്തുന്നു.

കൗണ്ടി ക്ലെയറിലെ എന്നിസിലുള്ള സെന്റ് ഫ്ളാനൻസ് കോളജിൽ ഹാലോവിൻ ഹോളിഡേയ്സിന്റെ സമയത്ത് മൂന്നു ദിവസത്തെ റസിഡൻഷ്യൽ ധ്യാനം വോയ്സ് ഓഫ് പീസ് മിനിസ്റ്റിറിയുടെ നേതൃത്വത്തിലാണ് നടക്കുക. 150 പേർക്കാണ് ധ്യാനത്തിൽ പങ്കെടുക്കാനവസരം.

വിവരങ്ങൾക്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>്ീശരലീളുലമരലാശിശെേൃ്യ*ഴാമശഹ.രീാ, സിൽജു 0863408825, മോനച്ചൻ 0877553271, സാബു 0871687778.

<ആ>റിപ്പോർട്ട്: ജോമോൻ ജോസഫ്