ആർപ്കോ പിക്നിക്ക് നടത്തി
Saturday, July 30, 2016 8:33 AM IST
ഷിക്കാഗോ: അസോസിയേഷൻ ഓഫ് റീഹാബിലിറ്റേഷൻ പ്രഫണൽസ് ഓഫ് കേരള ഒറിജിന്റെ (ആർപ്കോ) പിക്നിക്ക് ജൂലൈ 23–നു ഗ്ലെൻവ്യൂവിലെ ജോൺസ് പാർക്കിൽ നടത്തി. ഉച്ചമുതൽ വൈകുന്നേരം ആറു വരെ നീണ്ടുനിന്ന പരിപാടികളിൽ നിരവധി ഫിസിക്കൽ– ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾ കുടുംബ സമേതം പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ബാർബിക്യൂവും കായിക മത്സരങ്ങളും പ്രായഭേദമെന്യേ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായിരുന്നു.

ഇതോടനുബന്ധിച്ചു അസോസിയേഷന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് സണ്ണി മുത്തോലത്തിന്റെ അധ്യക്ഷതയിൽ നടന്നു. യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ബ്രിജിറ്റ് ജോർജ്, സെക്രട്ടറി ജയിംസ് തിരുനെല്ലിപ്പറമ്പിൽ, ട്രഷറർ തോമസ് മാത്യു, ഡയറക്ടർ ബോർഡ് അംഗങ്ങളായ സായി പുല്ലാപ്പള്ളിൽ, വിൽസൺ ജോൺ എക്സ് ഒഫീഷ്യോ ബഞ്ചമിൻ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം