മെഡികെയർ തട്ടിപ്പ്: പാക്കിസ്‌ഥാനി ഡോക്ടർക്ക് 40 വർഷം തടവ്
Saturday, July 30, 2016 8:33 AM IST
ബ്രൂക്ക്ലിൻ: മെഡികെയർ തട്ടിപ്പു നടത്തി അനധികൃതമായി പണം സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ പാക്കിസ്‌ഥാനി ഡോക്ടർ സമദ് അഹമ്മദിനെ ഫെഡറൽ ജൂറി നാല്പതു വർഷത്തെ ജയിൽ ശിക്ഷക്കു വിധിച്ചു.

ഒരു രോഗിയിൽ മാത്രം അറുനൂറോളം ശസ്ത്രക്രിയകൾ നടത്തിയെന്നു കൃത്രിമ രേഖകൾ ഉണ്ടാക്കി വ്യാപകമായ തട്ടിപ്പാണ് പ്രതി നടത്തിയിട്ടുള്ളതെന്നു ജൂറി നാലുമണിക്കൂർ നേരം നീണ്ടു നിന്ന വിധിന്യായത്തിൽ പറയുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയതായും വൃണം ചികിത്സിച്ചു എന്നു കാണിച്ചു ഏഴു മില്യൺ ഡോളർ മെഡികെയറിൽ നിന്നും വ്യാജമായി തട്ടിച്ചെടുത്തതായും ജൂറി കണ്ടെത്തിയിരുന്നു.

നാല്പത്തൊൻപതുകാരനായ ഡോ. സമദിന് ബ്രൂക്കിയിനിലും ലോംഗ് ഐലന്റിലും ഓഫീസുകളുണ്ട്.

2014 ൽ അറസ്റ്റു ചെയ്ത് ജാമ്യം നൽകാതെ ജയിലിൽ കഴിഞ്ഞിരുന്ന പ്രതിക്കെതിരായ കേസിൽ ജൂലൈ 28നാണ് വിധി ഉണ്ടായത്. ജാമ്യം നൽകിയാൽ പ്രതി പാക്കിസ്‌ഥാനിലേക്ക് കടന്നു കളയുമെന്നതിനുള്ള സാധ്യത കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ