ഫ്രാൻസിൽ മോസ്കുകൾക്ക് ലഭിച്ചിരുന്ന വിദേശ ഫണ്ട് നിരോധിച്ചു
Saturday, July 30, 2016 8:38 AM IST
പാരിസ്: ഫ്രാൻസിലെ മോസ്കുകളുടെ നിർമാണത്തിനു ലഭിക്കുന്ന വിദേശ ഫണ്ടുകൾ താത്കാലികമായി നിരോധിച്ചു.

കഴിഞ്ഞ ദിവസം ഫ്രാൻസിൽ ദിവ്യബലിക്കിടെ കത്തോലിക്ക വൈദികനെ കഴുത്തറുത്തു വധിച്ചതിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്ത സഹചര്യത്തിൽ ഫ്രഞ്ച് പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഐഎസുകാരനായ 19 കാരനാണ് 84 കാരനായ വൈദികനെ ദിവ്യബലിക്കിടെ കഴുത്തറുത്തു വധിച്ചത്.

പള്ളിയിൽ അതിക്രമിച്ചുകടന്നു വൈദികനെ കൊലപ്പെടുത്തിയ സംഭവം സുരക്ഷാവീഴ്ചയാണെന്നു അദ്ദേഹം പ്രതികരിച്ചു. ജയിൽ മോചിതനായ പ്രതി ധരിച്ചിരുന്ന ഇലക്ട്രോണിക് ടാഗ് ആഴ്ചകളായി പ്രവർത്തിച്ചിരുന്നില്ല, അതാണ് സംഭവം ഉണ്ടാകാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായതായും വാൽസ് പറഞ്ഞു.

മതേതര ഫ്രാൻസിനെ സാമുദായിക കലാപത്തിലേക്ക് നയിക്കുകയാണ് ഐഎസിന്റെ ലക്ഷ്യം. മസ്ജിദുകളിൽ പ്രവർത്തിക്കുന്ന ഇമാമുകൾ ഫ്രാൻസിൽ നിന്നുതന്നെ പരിശീലനം നേടിയിട്ടുള്ളവരാകണമെന്നും വാൽസ് ആവശ്യപ്പെട്ടു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ