കടക്കെണി നേരിടുന്നതിൽ ഐഎംഎഫ് പരാജയപ്പെട്ടു
Saturday, July 30, 2016 8:44 AM IST
ബ്രസൽസ്: യൂറോ സോൺ കടക്കെണി നേരിടാൻ ഐഎംഎഫ് ആവശ്യമായ തയാറെടുപ്പുകൾ നടത്തിയിരുന്നില്ലെന്നു വെളിപ്പെടുത്തൽ.

ഗ്രീക്ക് സമ്പദ് വ്യവസ്‌ഥയെ കരകയറ്റാൻ നടത്തിയ ഇടപെടലുകൾ കാര്യമായ ഗുണം ചെയ്തില്ല. യൂറോ പദ്ധതിക്കു നൽകിയ പിന്തുണ ആവശ്യത്തിൽ കൂടിപ്പോയത് അബദ്ധമായെന്നും വിലയിരുത്തൽ.

ഐഎംഎഫിന്റെ തീരുമാനങ്ങൾ പുറത്തുനിന്നുള്ള രാഷ്ര്‌ടീയ സമ്മർദങ്ങൾക്കു വംശവദമായിപ്പോയെന്നും പ്രവർത്തനങ്ങൾ വിലയിരുത്തുന്ന നിരീക്ഷകരുടെ റിപ്പോർട്ടിൽ വിമർശിക്കുന്നു.

2007ൽ ആഗോള സാമ്പത്തിക മാന്ദ്യം തുടങ്ങുന്നതുവരെ യൂറോപ്യൻ ബാങ്കിംഗ് സമ്പ്രദായത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ഐഎംഎഫ് വച്ചു പുലർത്തിയിരുന്നത് തെറ്റിദ്ധാരണയായിരുന്നുവെന്നും വെളിപ്പെടുത്തലിൽ വ്യക്‌തമാകുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ