പിതൃതർപ്പണ പൂജകൾ
Monday, August 1, 2016 2:22 AM IST
ബംഗളൂരു: ശ്രീനാരായണ ധർമപ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് കർണാടകയുടെ ആഭിമുഖ്യത്തിൽ പിതൃതർപ്പണ പൂജകൾ ഒരുക്കുന്നു. ജാലഹള്ളി ഗംഗമ്മ ദേവസ്‌ഥാനത്തിനടുത്തുള്ള അയ്യപ്പനിവാസിൽ ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം 6.30 മുതൽ വിശ്വദേവ പിതൃപൂജയും രണ്ടിന് പുലർച്ചെ 4.30 മുതൽ ഗണപതി ഹവനത്തിനു ശേഷം ആറിന് ബലിതർപ്പണം ആരംഭിച്ച് 10.30 ന് തില ഹവനത്തോടെ പരിപാടികൾ സമാപിക്കും. ചടങ്ങുകൾക്ക് സെക്രട്ടറി പി.എ. കുമാരൻ നേതൃത്വം നല്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9845164841, 9481887418.