പിഎസ്എംഎംസി യാത്രയയപ്പ് നൽകി
Monday, August 1, 2016 2:25 AM IST
റിയാദ്: പ്രിൻസ് സുൽത്താൻ മിലിറ്ററി മെഡിക്കൽ സിറ്റിയിലെ മലയാളികളുടെ കൂട്ടായ്മയായ പിഎസ്എംഎംസി മലയാളി ഫോറം പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. 25 വർഷമായി മെഡിക്കൽ സിറ്റിയിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ ജോലി ചെയ്തു വരുന്ന പ്രമുഖ പ്രവാസി സാഹിത്യകാരി സേബാ തോമസിനും 35 വർഷമായി ഇതേ ഓഫീസിൽ ജോലി ചെയ്തു വരുന്ന ഭർത്താവ് തോമസ് വർഗീസിനും പത്ത് വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സബീനക്കും സംഘടന ഹൃദ്യമായ യാത്രാമംഗളങ്ങൾ നേർന്നു. ഒലയ്യയിൽ ചേർന്ന സംഘടയുടെ യോഗത്തിൽ വെച്ച് ഇവർക്കുള്ള ഉപഹാരം ഷക്കീബ് കൊളക്കാടൻ കൈമാറി. ചടങ്ങിൽ റഫീഖ് തലേൾരി അധ്യക്ഷത വഹിച്ചു. ജോജോ സ്വാഗതമാശംസിച്ചു.

ഡോ. ഫൈസൽ, സഹീർ, ജോർജ് കുരുവിള, സജാത്, ജോൺസി, മൻസൂർ, ഷൈബി, ടിൻറു, സാജ്ന ജോർജ്, ജോജ്ലി എന്നിവർ സംസാരിച്ചു. ഇഖ്ബാൽ*കൊടിയത്തൂർ, സാലി, റെനി, ഷിനോജ്, ബാബു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ലെനി ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

<യ> റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ