‘ഹാർവെസ്റ്റ് ഫെസ്റ്റ് 2016’ റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു
Monday, August 1, 2016 6:21 AM IST
അബുദാബി: സെന്റ് തോമസ് ഇന്ത്യൻ ഓർത്തോഡോക്സ് അഹമ്മദി പഴയ പള്ളിയുടെ നേതൃത്വത്തിൽ നടക്കുന്ന ‘ഹാർവെസ്റ്റ് ഫെസ്റ്റ് 2016’ ന്റെ റാഫിൾ കൂപ്പൺ പ്രകാശനം സെന്റ് തോമസ് ഇന്ത്യൻ ഓർത്തോഡോക്സ് പഴയ പള്ളിയിൽ നടന്നു.

ഫാ. ജോബി വർഗീസ് പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ പള്ളി ഭാരവാഹികളും കൺവീനേഴ്സും ഇടവകാംഗങ്ങളും സംബന്ധിച്ചു.

നവംബർ 11നു രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറു വരെയാണ് ഹാർവെസ്റ്റ് ഫെസ്റ്റ് അരങ്ങേറുക.

<ആ>റിപ്പോർട്ട്: നിർമൽ കോശി