നവജാത ശിശുവിന്റെ മരണത്തിന് പിന്നിൽ അമ്മ തന്നെയെന്ന് സംശയം
Tuesday, August 2, 2016 3:41 AM IST
ദുബായ്: 14 മാസം പ്രായമായ കുഞ്ഞിനെ ഉപദ്രവിച്ചു കൊലപ്പെടുത്തിയതു അമ്മ തന്നെയെന്ന് പോലീസ് സംശയിക്കുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. തലയുടെ വലതുഭാഗത്തു ഗുരുതരമായ പരിക്കുകളേറ്റ നിലയിൽ കുഞ്ഞിനെ ലത്തീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി അധികൃതരാണു പോലീസിനെ അറിയിച്ചത്.

അപസ്മാരമുള്ള കുഞ്ഞിനെ ചികിൽസയ്ക്കായി യുഎസിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പിലായിരുന്നു എന്നാണു സ്ത്രീയുടെ വാദം. നിലത്ത് ചലനമറ്റ അവസ്‌ഥയിൽ കിടന്ന കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

പ്രഥമദൃഷ്‌ട്യാ മരണത്തിൽ അസ്വാഭാവികതയില്ലെങ്കിലും പോസ്റ്റ്മോർട്ടം, ഫോറൻസിക് പരിശോധനകൾക്കായി കാത്തിരിക്കേണ്്ടിയിരിക്കുന്നുവെന്നു ദുബായ് പോലീസ് ഹ്യൂമൻ റൈറ്റ്സ് ഡിപ്പാർട്ട്മെന്റിലെ ഷഹീൻ അൽ മസ്മി പറഞ്ഞു.