കൂനിന്മേൽ കുരുവായി ഡെങ്കിപ്പനി
Tuesday, August 2, 2016 4:47 AM IST
ബംഗളൂരു: വെള്ളപ്പൊക്കത്തിൽ വലയുന്ന നഗരത്തിനു കൂനിന്മേൽ കുരുവായി ഡെങ്കിപ്പനിയും. നഗരത്തിൽ ഈമാസം ഇതുവരെ 86 ഡെങ്കി കേസുകളാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി റിപ്പോർട്ട് ചെയ്തത്. ഈവർഷം ഇതുവരെ 676 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് കണക്ക്. എന്നാൽ, വിവിധ ആശുപത്രികളിലെ കണക്കുകൾ പരിശോധിച്ചാൽ ഡെങ്കി ബാധിതരുടെ സംഖ്യ ഉയരുമെന്നാണ് സൂചന.