സർവൈശ്വര്യപൂജ
Tuesday, August 2, 2016 4:47 AM IST
ബംഗളൂരു: രാമായണമാസത്തോടനുബന്ധിച്ച് സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവീക്ഷേത്രത്തിൽ സർവൈശ്വര്യ പൂജ നടത്തി. ലളിതാസഹസ്രനാമ അർച്ചനയ്ക്കും മറ്റു വിശേഷാൽ പൂജകൾക്കും മേൽശാന്തി കോതമംഗലം പുല്ലേരി ഇല്ലത്ത് കേശവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.