മാഞ്ചസ്റ്ററിൽ യുക്മ നോർത്ത് വെസ്റ്റ് റീജണൽ കലാമേള ഒക്ടോബർ 15ന്
Tuesday, August 2, 2016 6:28 AM IST
ലണ്ടൻ: യുക്മ നോർത്ത് വെസ്റ്റ് റീജണൽ കലാമേള ഒക്ടോബർ 15നു (ശനി) മാഞ്ചസ്റ്ററിൽ അരങ്ങേറും. മാഞ്ചസ്റ്റർ മലയാളി അസോസിയേഷനാണ് കലാമേളയുടെ മത്സരമാമാങ്കത്തിനു ആതിഥേയത്വം വഹിക്കുന്നത്.

രാവിലെ 10.30ന് ആരംഭിക്കുന്ന കലാമേളയിൽ 13 അസോസിയേഷനിൽ നിന്നുള്ള മത്സരാർഥികളാണ് പങ്കെടുക്കുന്നത്. കൂടുതൽ അസോസിയേഷനുകൾ യുക്മ നോർത്ത് വെസ്റ്റ് റീജണിലേക്കു ചേർന്നതോടെ കൂടുതൽ മൽസരാർഥികൾ പങ്കെടുക്കുന്ന കലാമേളയായി മാറുകയാണ് ഇത്.

നമ്മുടെ സമൂഹത്തിലെ എല്ലാ മലായാളികളുടെയും കലാവാസനകളെ വളർത്തിയെടുക്കുകയും നിലനിർത്തിക്കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത മനസിലാക്കിയാണ് യുക്മ യുകെയിലങ്ങോളമിങ്ങോളം കലാമേളകൾ എല്ലാ വർഷവും നടത്തി വരുന്നത്.

ഒരാൾക്ക് മൂന്നു സിംഗിൾ ഇനത്തിലും രണ്ട് ഗ്രൂപ്പ് ഇനത്തിലും പങ്കെടുക്കാവുന്നതാണ്. പ്രായം അനുസരിച്ച് കിഡ്സ്, സബ്ജൂണിയർ, ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ.

മത്സരങ്ങളിൽ ഒന്നാം സ്‌ഥാനം നേടുന്നവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും രണ്ടാം സ്‌ഥാനം നേടുന്നവർക്കു മെഡലും സർട്ടിഫിക്കറ്റും മൂന്നാം സ്‌ഥാനം നേടുന്നവർക്കു സർട്ടിഫിക്കറ്റും നൽകി ആദരിക്കും.

കലാമത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്ന മത്സരാർഥികൾക്കു കലാതിലക പട്ടവും കലാപ്രതിഭ പട്ടവും നൽകി ആദരിക്കും. അതോടൊപ്പം മലയാളഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മലയാളത്തിലുള്ള പ്രസംഗം, പദ്യം ചൊല്ലൽ, കഥ പറച്ചിൽ, കഥാ പ്രസംഗം എന്നീ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റു നേടുന്നവരെ മലയാളം ഭാഷാകേസരി പുരസ്കാരം 2016 നൽകി ആദരിക്കും. കൂടാതെ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഒന്നും രണ്ടും അസോസിയേഷന് എവർ റോളിംഗ് ട്രോഫി നൽകി ആദരിക്കും.

മത്സരങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനായി എല്ലാ അസോസിയേഷനുകളും മത്സരാർഥികളുടെ പേരുവിവരങ്ങൾ പ്രത്യേക രജിഷ്ട്രേഷൻ ഫോം പൂരിപ്പിച്ച് ഇ മെയിൽ വഴി അയച്ചു നൽകേണ്ടതാണ്. രജിഷ്ട്രേഷൻ ഫോമുകൾ യുക്മ വെബ്സൈറ്റിൽ ളമരല=്ലൃറമിമ ശ്വെല=2>വേേു://ംംം.ൗൗസാമ.ീൃഴ/ നിന്നോ ഫേസ്ബുക്ക് പേജിൽനിന്നോ, അതത് അസോസിയേഷൻ സെക്രട്ടറിയിൽ നിന്നോ ലഭ്യമാണ്. മത്സരാർഥികളുടെ പേരു വിവരങ്ങൾ ഒക്ടോബർ 12നു മുൻപ് യുക്മ ഭാരവാഹികൾക്ക് അയച്ചു നൽകേണ്ടതാണ്.

കലാ മത്സരങ്ങളുടെ വിജയത്തിനായി എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങൾ അഭ്യർഥിക്കുന്നതായി കലാമേള കമ്മിറ്റിക്കുവേണ്ടി യുക്മ നോർത്ത് വെസ്റ്റ് റീജണൽ പ്രസിഡന്റ് അഡ്വ. സിജു ജോസഫ്, സെക്രട്ടറി ഷിജോ വർഗീസ് എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: സുനിൽ മാത്യു (റീജണൽ കൾച്ചറൽ കോഓർഡിനേറ്റർ) 7832674818, അഡ്വ. സിജു ജോസഫ് (റീജണൽ പ്രസിഡന്റ്) 07951453134, ഷിജോ വർഗീസ് (റീജണൽ സെക്രട്ടറി) 07852931287, സുനിൽ മാത്യു (കൾചറൽ കോഓർഡിനേറ്റർ) 7832674818.

വേദിയുടെ വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടേ.ഖീലെുവ’െ ഒമഹഹ, 250 ജഹ്യാീൗവേ ഏൃീ്ലഹ, ങ13 0ആഏ.