ഫ്രാങ്ക്ഫർട്ട് ഫിഫ്റ്റി പ്ലസ് ഗ്രിൽ പാർട്ടി നടത്തി
Tuesday, August 2, 2016 6:32 AM IST
ഫ്രാങ്ക്ഫർട്ട്: ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫർട്ട് അലർഹൈലിഗസ്റ്റ് ത്രൈഫാൾട്ടിംഗ് പള്ളി ഗാർഡനിൽ ജൂലൈ 30നു ഗ്രിൽ പാർട്ടി നടത്തി. രാവിലെ 11നു കൂടിയ കുടുംബാംഗങ്ങളെ മൈക്കിൾ പാലക്കാട്ട് സ്വാഗതം ചെയ്തു. വിവിധ തരം ഇറച്ചികൾ, സോസേജ്, സലാഡുകൾ, പാനീയങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി നടത്തിയ വിഭവസമൃദ്ധമായ ഈ ഗ്രിൽ പാർട്ടി കുടുബാംഗങ്ങൾ ആസ്വദിച്ചു. ലില്ലി കൈപ്പള്ളി മണ്ണിലിന്റെ വിവിധ അച്ചാറുകൾ എല്ലാവർക്കും കൂടുതൽ രുചി പകർന്നു.

ഫിഫ്റ്റി പ്ലസിന്റെ ആദ്യകാലം മുതലുള്ള സജീവാഗംമായ സൈമൺ കൈപ്പള്ളി മണ്ണിലിന്റെ എഴുപതാമത് ജന്മദിനം ഗ്രിൽ പാർട്ടിയോടൊപ്പം ആഘോഷിച്ചു. ഫാ.സേവ്യർ മാണിക്കത്താന്റെ പ്രാർഥനയോടെ ജന്മദിന കേക്കു മുറിച്ചു സൈമൺ വിതരണം ചെയ്തു. ഫിഫ്റ്റി പ്ലസ് കുടുബാംഗങ്ങൾ സൈമണിനു ആശംസകൾ നേർന്നു കാർഡ് നൽകി.

ഗ്രിൽ പാർട്ടിക്കിടയിൽ കേരളത്തിലെ ആനുകാലിക രാഷ്ട്രീയ, വിദ്യാഭ്യാസ, സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വിമർശനാത്മക ചർച്ചകൾ നടത്തി. ആന്റണി തേവർപാടം, ജോർജ് ചൂരപൊയ്കയിൽ, ജോർജ് ജോൺ, മാത്യു കൂട്ടക്കര, തോമസ് കല്ലേപ്പള്ളി, പോൾ കോടിക്കുളം, സെബാസ്റ്റ്യൻ മാമ്പള്ളി എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.

ഫിഫ്റ്റി പ്ലസിലെ വനിതകൾ ഒന്നിച്ചു വ്യായാമത്തിനായി ഒരു ദീർഘദൂര നടത്തം സംഘടിപ്പിച്ചു. ഗ്രിൽ പാർട്ടിയിൽ ഫാ.സേവ്യർ മാണിക്കത്താനും മറ്റു ഷ്വേൺസ്റ്റാട്ട് വൈദികരും പങ്കെടുത്തു. സൈമൺ കൈപ്പള്ളിമണ്ണിൽ, ദിപിൻ പോൾ എന്നിവർ വിവിധതരം ഇറച്ചികളും സോസേജുകളും ഗ്രിൽ ചെയ്യാൻ മുൻ നിരയിൽ പ്രവർത്തിച്ചു. ഗ്രിൽ പാർട്ടിയിൽ പങ്കെടുത്തവർക്കു സേവ്യർ ഇലഞ്ഞിമറ്റം നന്ദി പറഞ്ഞു.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ