ഇടവക ദിനവും കൂടാരയോഗ വാർഷികവും ഓഗസ്റ്റ് ആറിന്
Tuesday, August 2, 2016 6:34 AM IST
മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ മെൽബണിലെ ക്നാനായ കൂടാര യോഗത്തിന്റെ വാർഷികവും ഇടവക ദിനവും സമുചിതമായി ആഘോഷിക്കുന്നു.

ഓഗസ്റ്റ് ആറിനു (ശനി) രണ്ടിന് സോക്കർ ടൂർണമെന്റിനോടുകൂടി ആഘോഷങ്ങൾ ആരംഭിക്കും. മെൽബണിലെ ക്ലയിറ്റൺ സെന്റ് പീറ്റേഴ്സ് പള്ളി ഹാളിലാണ് പരിപാടികൾ.

സോക്കർ ടൂർണമെന്റിനുശേഷം വിവിധ കൂടാരയോഗങ്ങളുടെ പുരാതനപാട്ട് മത്സരം, നടവിളി മത്സരം, വിവിധ കലാപരിപാടികൾ, പെൺകുട്ടികളുടെ മാർഗംകളി അരങ്ങേറ്റം, യുവാക്കളുടെ ചെണ്ടമേളം അരങ്ങേറ്റം എന്നിവയും അരങ്ങേറും.

മെൽബണിലെ വിവിധ കൂടാരയോഗങ്ങളുടെ വ്യത്യസ്തമായ കലാപരിപാടികൾക്കു കൂടാരയോഗങ്ങളുടെ സെക്രട്ടറിമാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകുമെന്നു സെന്റ് മേരീസ് ക്നാനായ ചാപ്ലെയിൻ ഫാ. തോമസ് കൂമ്പുക്കൽ, ട്രസ്റ്റിമാരായ സ്റ്റീഫൻ ഓക്കാട്ട്, സോളമൻ ജോർജ് എന്നിവർ അറിയിച്ചു.

<ആ>റിപ്പോർട്ട്: റെജി പാറയ്ക്കൻ