ഒഐസിസി ഓസ്ട്രേലിയ ഒ. ദേവസിക്കു സ്വീകരണം നൽകി
Tuesday, August 2, 2016 6:34 AM IST
ഗോൾഡ് കോസ്റ്റ്: ഓസ്ട്രേലിയൻ സന്ദർശനാർഥം ഗോൾഡ് കോസ്റ്റിലെത്തിയ കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഒ. ദേവസ്യ ഇഞ്ചയ്ക്കലിനും കുടുംബത്തിനും ഒഐസിസി ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

ഒഐസിസി നാഷണൽ ചെയർമാൻ സി.പി. സാജു അധ്യക്ഷത വഹിച്ച യോഗത്തിൽ നാഷണൽ കമ്മിറ്റി അംഗവും ഒ. ദേവസ്യയുടെ മകനുമായ സൈജൻ ഡി. ഇഞ്ചയ്ക്കൽ, ഒഐസിസി ഗോൾഡ് കോസ്റ്റ് പ്രസിഡന്റ് ജോഷി ജോസഫ് എന്നിവർ സംസാരിച്ചു. ഒഐസിസി നേതാക്കളായ രാജൻ വർഗീസ്, അനീഷ് രവി, ബിജു കുര്യൻ, ദീപു പോൾ, രവി പൂവക്കുന്നേൽ എന്നിവർ സ്വീകരണത്തിനു നേതൃത്വം നൽകി.