കേരള സോഷ്യൽ സെന്റർ യാത്രയയപ്പു നൽകി
Tuesday, August 2, 2016 6:35 AM IST
അബുദാബി: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന കേരള സോഷ്യൽ സെന്റർ അംഗങ്ങളായ ദേവകുമാറിനും ഹമീദിനും ജൂലൈ 30നു യാത്രയയപ്പു നൽകി.

യോഗത്തിൽ സെന്റർ പ്രസിഡന്റ് പദ്മനാഭൻ അധ്യക്ഷത വഹിച്ചു കേരള സോഷ്യൽ സെന്ററിന്റെ ഉപഹാരം ദേവകുമാറിനും ഹമീദിനും സമ്മാനിച്ചു. ഇവന്റ് കോ–ഓർഡിനേറ്റർ വിനയകുമാർ, അസി. ഓഡിറ്റർ മുസ്തഫ കേളോത്ത് എന്നിവർ സംസാരിച്ചു.

മുപ്പത്തേഴു വർഷമായി അബുദാബി എൻപിസിസിയിൽ ജോലി ചെയ്തുവരികയായിരുന്നു ദേവകുമാർ. ഗിരിജയാണ് ഭാര്യ. മക്കൾ: അമൽദേവ് (എൻപിസി), ആര്യ.

മുപ്പത്താറു വർഷമായി എഡിഎംഎയിൽ ജോലി ചെയ്തുവരികായിരുന്നു ഹമീദ്. ജമീലയാണ് ഭാര്യ. മക്കൾ: ഷംനാദ്, ഷംസാദ്, ഷഹാമ.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള