ജർമനിയിൽ സ്വകാര്യ സുരക്ഷാ ഏജൻസികൾക്കു ചാകര
Tuesday, August 2, 2016 8:21 AM IST
ബെർലിൻ: ഭീകരാക്രമണ സാധ്യതകളെക്കുറിച്ചുള്ള ഭയം ജനങ്ങളുടെ മനസിൽ ശക്‌തമായ വേരോടിയതോടെ ജർമനിയിൽ സ്വകാര്യ സുരക്ഷാ ഏജൻസികൾക്കിതു ചാകരക്കാലമായി.

പൊതു പരിപാടികൾക്ക് ഇവരെ കൂടുതലായി വിളിക്കാൻ തുടങ്ങി. ചെലവു താങ്ങാൻ കഴിയുന്നവർ സ്വന്തം സുരക്ഷയ്ക്കും കുടുംബത്തിന്റെ സുരക്ഷയ്ക്കും മറ്റും ഇവരെ നിയോഗിക്കുന്ന പ്രവണതയും വർധിച്ചുവരുകയാണ്.

ഫെഡറൽ അസോസിയേഷൻ ഫോർ പ്രൈവറ്റ് സെക്യൂരിറ്റി നടത്തിയ സർവേയിലാണ് ഈ വിവരങ്ങൾ വ്യക്‌തമാകുന്നത്. സംഘടനയിൽ അംഗത്വമുള്ള 900 കമ്പനികളിലായിരുന്നു സർവേ.

പലരും ആവശ്യപ്പെടുന്നത് സായുധരായ ഗാർഡുമാരുടെ സംരക്ഷണമാണത്രെ. എന്നാൽ, കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ സായുധ ഗാർഡുമാരെ നൽകാൻ ജർമനിയിലെ നിയമം അനുവദിക്കുന്നുമില്ല.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ