സുവനീർ പ്രകാശനം ചെയ്തു
Wednesday, August 3, 2016 6:26 AM IST
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയുടെ പത്തു വർഷത്തെ പ്രവർത്തനങ്ങൾ, ചരിത്രങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സുവനീർ ആൻഡ് പാരിഷ് ഡയറക്ടറി പ്രകാശനം ചെയ്തു.

ജൂലൈ 31നു (ഞായർ) നടന്ന പള്ളിയിൽ നടന്ന ചടങ്ങിൽ ആദ്യ കോപ്പി ഇടവകയുടെ പ്രഥമ വൈസ് പ്രസിഡന്റായിരുന്ന സൂസൻ തോമസിനു നൽകി ഇടവക വികാരി ഫാ. പയസ് മലേക്കണ്ടത്തിൽ നിർവഹിച്ചു.

ചടങ്ങിൽ മുൻ വൈസ് പ്രസിഡന്റുമാരായ ടി.വി.കെ. ആന്റണി ലിജു ജോസഫ്, കൈക്കാരന്മാരായ റെജി മാത്യൂസ്, സിറിയക് ജോൺ എന്നിവർ സന്നിഹിതരായിരുന്നു.