സമസ്ത മനാമ മദ്രസയിൽ സൗജന്യ ഖുർആൻ പഠന കോഴ്സ്
Wednesday, August 3, 2016 6:26 AM IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിൻ കേന്ദ്ര കമ്മിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന മനാമ ഇർഷാദുൽ മുസ്ലിമീൻ മദ്രസയിൽ

2016–17 വർഷത്തെ മുതിർന്നവർക്കുള്ള സൗജന്യ ഖുർആൻ പഠന കോഴ്സിനു തുടക്കമായി.

കോഴ്സ് ഉദ്ഘാടനത്തോടനുബന്ധിച്ചു മനാമ സമസ്ത മദ്രസയിൽ സംഘടിപ്പിച്ച പ്രവേശനോത്സവ് സമസ്ത ബഹറിൻ പ്രസിഡന്റ്് സയിദ് ഫക്റുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് മുഹ്സിൻ ഷാജി എന്ന ഗ്രാജുവേഷൻ വിദ്യാർഥിയിൽ നിന്നും അഡ്മിഷൻ സ്വീകരിച്ചാണ് പുതിയ ബാച്ചിലേയ്ക്കുള്ള പ്രവേശനം ആരംഭിച്ചത്. കൂടാതെ മുൻ വർഷങ്ങളിൽ ഇവിടെ പഠനം നടത്തി വരുന്ന മുതിർന്നവരുടെ പുതിയ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനും ഇതോടൊപ്പം തുടക്കമായി.

ചടങ്ങിൽ ഉസ്താദ് ഹാഫിൾ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ഉസ്താദ് ഉമറുൽ ഫാറൂഖ് ഹുദവി, ഉസ്താദ് അഷ്റഫ് അൻവരി, വി.കെ.കെ കുഞ്ഞഹമ്മദ് ഹാജി, ഒ.വി. അബ്ദുൽ ഹമീദ്, റിയാസ് പുതുപ്പണം, അബ്ദുൽ റസാഖ് വില്യാപ്പള്ളി എന്നിവർ സംസാരിച്ചു. ശഫീഖ് വടകര ഖിറാഅത്ത് നടത്തി.

സമസ്ത ബഹറിൻ ഘടകത്തിനു കീഴിൽ പ്രവർത്തിക്കുന്ന എട്ടു മദ്രസകളിൽ പ്രമുഖ മദ്രസയാണ് മനാമ കേന്ദ്ര മദ്രസ. മനാമ ഗോൾഡ് സിറ്റിയിൽ പ്രവർത്തിക്കുന്ന ഈ മദ്രസയിൽ എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും രാത്രി. 9.30 നാണ് ക്ലാസുകൾ. സ്ത്രീകൾക്കും പുരുഷന്മാരും പ്രത്യേക ബാച്ചുകളുണ്ട്. പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ഈ മാസം അവസാനം വരെ സ്വീകരിക്കും.

വിവരങ്ങൾക്ക്: 97317227975.