‘തിരുവോണപുലരി 2016’ കൂപ്പൺ ഉദ്ഘാടനം ചെയ്തു
Wednesday, August 3, 2016 6:28 AM IST
കുവൈത്ത്: അഹമ്മദി സെന്റ് തോമസ് പഴയ പള്ളിയിലെ സെന്റ് തോമസ് ഓർ ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്‌ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നട ത്തുന്ന പതിനൊന്നാമത് ഓണാഘോഷം സെപ്റ്റംബർ 16നു അബുഹലീഫ അൽ സാഹീൽ സ്പോർട്സ് ക്ലബ്ബിൽ ‘തിരുവോണ പുലരി 2016’ എന്ന പേരിൽ നട ത്തുന്നു.

ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടത്തുന്ന ഫൂഡ് കൂപ്പണിന്റെ പ്രകാശനം അഹമ്മദി സെന്റ് പോൾസ് പള്ളിയിൽ നടന്ന ചടങ്ങിൽ ജനറൽ കൺവീനർ ഷിജു സൈമണിൽ നിന്നും ഏറ്റുവാങ്ങി ഫാ. ജോബി വർഗീസ് നിർവഹിച്ചു. കൂപ്പണിന്റെ ആദ്യ വിതരണം കൺവീനർ വർഗീസ് കൊച്ചേരിൽ ഒസിവൈഎം ട്രഷറർ ദീപു മാത്യുവിനു നൽകി നിർവഹിച്ചു.

ചടങ്ങിൽ പള്ളി ട്രസ്റ്റി ബെന്നി വർഗീസ്, സെക്രട്ടറി അനു പടത്തറ, ഒസിവൈഎം വൈസ് പ്രസിഡന്റ് വിനോദ് ഇടമുറി, ജോയിന്റ് സെക്രട്ടറിജോഷി വി. സൈമൺ, ഒസിവൈഎം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: നിർമൽ കോശി