വേനൽ ജാലകം സംഘടിപ്പിച്ചു
Wednesday, August 3, 2016 6:32 AM IST
കുവൈത്ത് സിറ്റി: റിസാല സ്റ്റഡി സർക്കിൾ കുവൈത്ത് സിറ്റി സോൺ സ്റ്റുഡന്റ് സമിതി വിദ്യാർഥികൾക്കായി വേനൽ ജാലകം സംഘടിപ്പിച്ചു.

സാൽമിയ സുന്നി സെന്ററിൽ നടന്ന പരിപാടി റിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷണൽ സ്റ്റുഡന്റ് കൺവീനർ റാഷിദ് ചെറുശോല ഉദ്ഘാടനം ചെയ്തു. റിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷണൽ ഫിനാൻസ് കൺവീനർ സലിം മാസ്റ്റർ നേതൃത്വം നൽകി. ഹവല്ലി, സാൽമിയ, സൽവ, മിർഖാബ് യൂണിറ്റുകളിലെ വിദ്യാർഥികളാണ് വേനൽ ജാലകത്തിൽ പങ്കെടുത്തത്.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ