ബ്രിട്ടനിൽ അടിമത്തം തടയാൻ ശക്‌തമായ നടപടികൾ
Wednesday, August 3, 2016 8:26 AM IST
ലണ്ടൻ: ആധുനിക കാലത്തെ അടിമത്തം പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷ് സർക്കാർ ശക്‌തമായ നടപടികൾ സ്വീകരിക്കുന്നു.

ഇതനുസരിച്ച്, അടിമപ്പണി ചെയ്യാൻ ആളുകളെ രാജ്യത്തെത്തിക്കുന്ന വിദേശ പൗരൻമാർക്ക് വീസ നിരോധനം ഏർപ്പെടുത്താൻ ആലോചിക്കുന്നു. നാട്ടുകാർ തന്നെയാണ് ഇത്തരത്തിൽ ആളുകളെ എത്തിക്കുന്നതെങ്കിൽ അവർക്കെതിരേയും ശക്‌തമായ നടപടികൾ പ്രതീക്ഷിക്കാം.

കുറ്റക്കാരായി പിടിക്കപ്പെടുന്നവരുടെ ജീവിത പങ്കാളികൾക്കു വരെ വീസ നിഷേധിക്കപ്പെടും. ഭാവിയിൽ വീട്ടു ജോലിക്ക് ആളെ റിക്രൂട്ട് ചെയ്യുന്നതിനു നിരോധനവും വരും.

പ്രാകൃതമായ രീതികൾ ആധുനിക സമൂഹം തുടരുന്നത് വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും ഇതിനെതിരേ ശക്‌തമായ നടപടികൾ ഉണ്ടാകുമെന്നും പ്രധാനമന്ത്രി തെരേസ മേ.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ