എഴുത്തുകാർ ദാർശനിക ബോധമുള്ളവരാകണം: സ്പീക്കർ ശ്രീരാമകൃഷ്ണൻ
Friday, August 5, 2016 2:38 AM IST
കായംകുളം: വായനയെന്നും ഒരു അസാധാരണ അനുഭൂതിയാണ് നൽകുന്നതെന്നും നല്ല സാഹിത്യ സൃഷ്ടികൾ നമ്മെ ഒരു അത്ഭുതലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകുമെന്നും, ദാർശനിക ബോധമുള്ള സാഹിത്യകാരന്മാർ, കവികൾ സാമൂഹ്യ ജീർണ്ണതകൾക്കെതിരെ എന്നും കലഹിക്കുന്നവരും സാമൂഹ്യപരിവർത്തനത്തിനായി എഴുതുന്നവരുമാണെന്ന് കേരള നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.

കറ്റാനം പോപ്പ് പയസ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> തക ഹയർ സെക്കന്ററി സ്കൂളിൽ എംഎൽഎ പ്രതിഭാഹരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കേരള നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും കാരൂർ സോമന്റെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ഫ്രാൻസ് ചരിത്ര ഗ്രന്ഥം കാൽപനികതയുടെ കവാടം’ പ്രമുഖ നാടകകൃത്ത് ഫ്രാൻസിസ് ടി മാവേലിക്കരയ്ക്കും, ‘സ്പെയിൻ യാത്രാവിവരണം കാളപ്പോരിന്റെ നാട്’ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. ആർ തമ്പാനും, മീഡിയാ ഹൗസ് പ്രസിദ്ധീകരിച്ച ‘ട്രാവൽ ആന്റ് ഹോസ്പിറ്റാലിറ്റി’ പ്രതിഭാ ഹരിയ്ക്കും നല്കി പ്രകാശനം ചെയ്തു.

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ05ഃമ10.ഷുഴ മഹശഴി=ഹലളേ>

പുസ്തകങ്ങൾ സ്കൂൾ അദ്ധ്യാപകൻ വർഗ്ഗീസ് സദസ്സിന് പരിചയപ്പെടുത്തി. ജഗദീസ് കരിമുളയ്ക്കൽ കാരൂരിന്റെ കവിത ആലപിച്ചു. അഡ്വ. മുജീബ് റഹ്മാൻ, ശ്രീമതി ഡെയ്സി എസ്, എം.പ്രസന്നൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. ‘ഒരു കുട്ടി ഒരു പുസ്തകം’ എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ ലൈബ്രറിയിലേക്ക് മലയാള ഭാഷയ്ക്ക് പുത്തനറിവുകൾ നല്കുന്ന കാരൂർ സോമന്റെ പുതിയ പുസ്തകങ്ങൾ സംഭാവനയായി നല്കി. ഹെഡ്മാസ്റ്റർ രാജു പി വർഗ്ഗീസ് സ്വാഗതവും സിസ്റ്റർ നിഷ്ഠ നന്ദിയും രേഖപ്പെടുത്തി.