ബ്രിട്ടൺ സീറോ മലബാർ രൂപത: മാഞ്ചസ്റ്റർ മലയാളികളുടെ കൃതജ്‌ഞത ബലി ഓഗസ്റ്റ് ഏഴിന്
Friday, August 5, 2016 6:20 AM IST
മാഞ്ചസ്റ്റർ: യുകെയിലെ സീറോ മലബാർ സമൂഹത്തിന്റെ ചിരകാല സ്വപ്നമായിരുന്നു സ്വന്തം രൂപത എന്നത്. കാരുണ്യവർഷത്തിൽ പുതിയ രൂപതയും പുതിയ ഇടയനേയും ലഭിച്ചതിന്റെ സന്തോഷസൂചകമായി ഓഗസ്റ്റ് ഏഴിനു (ഞായർ) മാഞ്ചസ്റ്ററിൽ കൃതജ്‌ഞതാബലി അർപ്പിക്കുന്നു.

മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളിസമൂഹം വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയത്തിൽ വൈകുന്നേരം നാലിനാണു ദിവ്യബലി അർപ്പിക്കുക. ഇടവക വികാരി ഫാ. ലോനപ്പൻ അരങ്ങാശേരി ദിവ്യബലിയിൽ കാർമികത്വം വഹിക്കും.

ജൂലൈ 28നാണ് പ്രസ്റ്റൺ കേന്ദ്രമാക്കി രൂപതയും പ്രഥമ മെത്രാനായി മാർ ജോസഫ് സ്രാമ്പിക്കലിനെയും നിയമിച്ചുള്ള പതിയ ഉത്തരവു പുറപ്പെടുവിച്ചത്. സ്‌ഥാനാരോഹണവും കത്തിഡ്രൽ വെഞ്ചരിപ്പും ഒക്ടോബർ ഒമ്പതിനു നടക്കും.

കൃതജ്‌ഞതാ ബലിയിൽ കുടുംബസമേതം പങ്കെടുക്കുവാൻ ഏവരെയും ഫാ. ലോനപ്പൻ അരങ്ങാശേരി സ്വാഗതം ചെയ്തു.

<ആ>റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ