സിഎംഎ ഹാൾ ഉദ്ഘാടനം ഓഗസ്റ്റ് ഏഴിന്
Friday, August 5, 2016 8:15 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ ഓഫീസ് ബിൽഡിംഗിന്റേയും സിഎംഎ ഹാളിന്റേയും ഔപചാരികമായ ഉദ്ഘാടനം ഓഗസ്റ്റ് ഏഴിനു (ഞായർ) വൈകുന്നേരം അഞ്ചിനു കേരള ഹൈക്കോടതി റിട്ട. ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ നിർവഹിക്കും.

പ്രസിഡന്റ് ടോമി അമ്പേനാട്ടിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജി സി. മാണി, ജെസി റിൻസി, ജോസ് സൈമൺ മുണ്ടപ്ലാക്കിൽ, ഫിലിപ്പ് പുത്തൻപുരയിൽ, മോഹൻ സെബാസ്റ്റ്യൻ, മറ്റു ബോർഡ് അംഗങ്ങൾ, സീനിയേഴ്സ് ഫോറം നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകും.

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>834 ഋ ഞമിറ ഞറ, ങീൗിേ ജൃീെുലരേ, കഘ 60056 (ടൗശലേ 13)

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം