പാസ്റ്റർ മൈക്കിൾ തോമസിന്റെ സംസ്കാരം തിങ്കളാഴ്ച ന്യൂജേഴ്സിയിൽ
Saturday, August 6, 2016 2:42 AM IST
ന്യൂവാർക്ക് (ന്യജേഴ്സി): ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിന്റെ നോർത്ത് സൗത്ത് അമേരിക്കയിലുള്ള ചർച്ചുകളുടെ സെന്റർ പാസ്റ്റർ മൈക്കിൾ തോമസ് (61) നിര്യാതനായി. ജൂലൈ 29–നു രാവിലെ 10.45–നു ന്യൂവാർക്കിലുള്ള ന്യൂടെസ്റ്റ്മെന്റ്ചർച്ചിന്റെ സെന്റർ ഫേയ്ത്ഹോമിൽ വച്ചായിരുന്നു അന്ത്യം.

എൽസാൽവഡോറിൽ നടന്ന കൺവൻഷനിൽ പങ്കെടുത്ത് തിരികെയെത്തിയശേഷം പെട്ടെന്നുണ്ടായ ശാരീരികാസ്വാസ്‌ഥ്യം മൂലമായിരുന്നു മരണം. പരേതന്റെ സഹോദരൻ റിച്ചാർഡ് താമസ് പാപ്പുവന്യൂഗിനിയിൽ ന്യൂടെസ്റ്റമെന്റ് ചർച്ചിന്റെ പാസ്റ്ററായി പ്രവർത്തിക്കുന്നു. സഹോദരി : ബാർബിറാ

പൊതുദർശനം ഓഗസ്റ്റ് ഏഴിനു ഞായറാഴ്ച വൈകുന്നേരം ആറിനും, സംസ്കാര ശുശ്രൂഷകൾ എട്ടാം തീയതി തിങ്കളാഴ്ച രാവിലെ ഒമ്പതിനും തുടർന്നു സംസ്കാരം <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ഞീലെറമഹല ഇലാലലേൃ്യ, 355 ഋമെേ ഘശിറലി അ്ല, ഘശിറീി, ചഖ 07036. ബിജു കൊട്ടാരക്കര അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം