കെസിഎസ് ബിസിനസ് ഫോറം ട്രെയിനിംഗ് ക്ലാസ് നടത്തി
Saturday, August 6, 2016 2:43 AM IST
ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റി ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഗ്യാസ്സ്റ്റേഷൻ ഉടമസ്‌ഥർക്കും, മാനേജർമാർക്കുംവേണ്ടിയുള്ള ഇല്ലിനോയിസ് ക്ലാസ് എ.ബി.സി. യു.എസ്.റ്റി. ഓപ്പറേറ്റർ ട്രെയിനിംഗ് ക്ലാസ് കമ്യൂണിറ്റി സെന്ററിൽവെച്ച് വിജയകരമായി നടത്തപ്പെട്ടു. അയോവ ബാർക്കർ ലെമാർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് സ്‌ഥാപനത്തിലെ പ്രോജക്ട് മാനേജർ ജെഫ് ഫിലിപ്പ്സ് ക്ലാസെടുത്തു.

കോഴ്സിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കെ.സി.എസ്. പ്രസിഡന്റ് ജോസ് കണിയാലി ആദ്യ സർട്ടിഫിക്കറ്റ് കെസിസിഎൻഎ മുൻ പ്രസിഡന്റ് ജോണി പുത്തൻപറമ്പിലിന് നൽകി വിതരണം ഉദ്ഘാടനം ചെയ്തു. കെസിഎസ് ട്രഷറർ സ്റ്റീഫൻ കിഴക്കേക്കുറ്റ്, ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലിൽ, ബിസിനസ് ഫോറം ചെയർമാൻ സിറിയക് കൂവക്കാട്ടിൽ, സൻജു പുളിക്കത്തൊട്ടിയിൽ, സൈമൺ മുട്ടം, ജോയി കോട്ടൂർ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

<യ> റിപ്പോർട്ട്: ജീനോ കോതാലടിയിൽ

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ06ൂമ4.ഷുഴ മഹശഴി=ഹലളേ>