കുടുംബസംഗമവും ഗുരുപൂജയും
Saturday, August 6, 2016 5:44 AM IST
ബംഗളൂരു: ശ്രീനാരായണ ധർമ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് കർണാടകയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണീയ കുടുംബസംഗമം ഷെട്ടഹള്ളിയിൽ എസ്.കെ. ഹോസ്പിറ്റലിനു സമീപമുള്ള നന്ദനനഗർ, 40–ാം നമ്പർ പ്രണവത്തിൽ നടന്നു. ഗുരുപൂജ, ഗുരുധർമ പ്രബോധനം, ധ്യാനയോഗാഭ്യാസം തുടങ്ങിയ പരിപാടികളോടെ നടന്ന കുടുംബസംഗമത്തിന് സെക്രട്ടറി പി.എ. കുമാരൻ നേതൃത്വം നല്കി. സരള തങ്കപ്പൻ, ശകുന്തള കുമാരൻ, കുസുമിജ സത്യപാലൻ, സരോജിനി എന്നിവരുടെ നേതൃത്വത്തിൽ ഭജനയും കീർത്തനാലാപനവും നടന്നു.